സി.പി. എം ൽ ഗോവിന്ദപ്പോര് പുറത്തേക്ക് എം.വി ​ഗോവിന്ദൻ്റെ ഭാര്യ ശ്യാമളത്ത് സീറ്റ് കൊടുത്തതിൽ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റം​ഗം ടി.കെ ഗോവിന്ദൻ

കണ്ണൂർ:സി.പി. എം ൽ ഗോവിന്ദപ്പോര് പുറത്തേക്ക്
എം.വി ​ഗോവിന്ദൻ്റെ ഭാര്യ ശ്യാമളത്ത് സീറ്റ് കൊടുത്തതിൽ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റം​ഗം ടി.കെ ഗോവിന്ദ. തനിക്ക് ശേഷം തൻ്റെ ഭാര്യ എന്ന നിലപാടാണ് എം.വി ​ഗോവിന്ദന്. ശ്യാമളയെ സ്ഥാനാർഥി ആക്കാൻ ആസൂത്രിത നീക്കം നടന്നതായും ടി.കെ ഗോവിന്ദൻ. സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ. കെ ശൈലജ നിയമസഭയിൽ വേണമെങ്കിൽ ജയിക്കുന്ന സീറ്റിൽ അല്ലെ മത്സരിപ്പിക്കേണ്ടതെന്നും ടീച്ചറെ നാടുകടത്തുകയും തൻ്റെ ഭാര്യ മത്സരിക്കണമെന്ന് എം.വി ​ഗോവിന്ദൻ ചോദിക്കുന്നതിലെ നീതി എന്താണെന്നും അദ്ദേഹം ചോദിച്ചു.
കണ്ണൂരിൽ തളിപ്പറമ്പിൽ സ്ത്രീയെ സ്ഥാനാർഥി ആക്കണമെന്ന് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. ഇവിടെ ശ്യാമളയെ മത്സരിപ്പിക്കാനും നിർദേശിച്ചു. ശ്യാമളയെ സ്ഥാനാർഥി ആക്കാൻ ആസൂത്രിത നീക്കം നടന്നു. ജില്ലാ സെക്രട്ടേറിയേറ്റ് ഒറ്റപ്പേരാണ് തളിപ്പറമ്പിലും പയ്യന്നൂരിലും നൽകിയത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതല എം. വി ജയരാജനും പി.ജയരാജനും നൽകി. എം.വി. ഗോവിന്ദനോട് ശ്യാമളയുടെ സ്ഥാനാർഥിത്വത്തിലെ എതിർപ്പ് തുറന്നു പറഞ്ഞു. ഈ രീതി ശരിയല്ലെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളി ആകില്ലെന്ന് എം.വി ഗോവിന്ദനെ നേരിട്ട് അറിയിച്ചു.
തുടങ്ങിയ ആരോപണങ്ങളാണ് ടി.കെ ഗോവിന്ദൻ പരസ്യമായി ഉന്നയിച്ചത്.
എന്നാൽ
കെ ഗോവിന്ദൻ കാട്ടിയത് വർഗ വഞ്ചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ പറഞ്ഞു പാർട്ടിയിൽ മത്സരിക്കാൻ കഴിവും പ്രാപ്തിയുമുള്ള നിരവധി പേരുണ്ട്. അത്തരക്കാരുള്ളപ്പോഴാണ് ഗോവിന്ദൻ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. കമ്മ്യൂണിസ്റ്റുകാർക്ക് ഭാര്യ എന്നത് പദവി അല്ല. ടി.കെ ഗോവിന്ദനുമായി നിരവധി തവണ സംസാരിച്ചുവെന്നും പാർട്ടിയെ വഞ്ചിക്കരുത് എന്ന് ആവശ്യപ്പെട്ടതായും എം.വി ജയരാജൻ.
ഇതിനിടയിൽ കണ്ണൂരിലെ സി.പി. എം. ലെ കലാപം യു.ഡി. എഫ് ന് വലിയ നേട്ടമായി മാറും

Leave a Reply

Your email address will not be published. Required fields are marked *