ട്രമ്പിൻ്റെ നീക്കം പാളുന്നു , യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടി.
ഷിംഗ്ടണ്‍: ഇറാന് നേരെയുള്ള എണ്ണ ഉപരോധം നീക്കാമെന്ന ട്രമ്പ് ൻ്റെ വാഗ്ദാനം തള്ളിയ ഇറാൻ നീക്കം എങ്ങനെയും യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടിയായി .പശ്ചിമേഷ്യയില്‍ യുദ്ധം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നതായി റിപ്പോർട്ടുകള്‍
യുദ്ധം അതിവേഗം അവസാനിക്കുമെന്ന ട്രംപിന്റെ വാഗ്ദാനങ്ങള്‍ക്കിടയിലും സാഹചര്യം കൂടുതല്‍ സങ്കീർണമാവുന്നതായാണ് പശ്ചിമേഷ്യയില്‍ നിന്ന് പുറത്തുവരുന്ന വിവരം. ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നത് ട്രംപിന് വലിയ തിരിച്ചടിയായിട്ടുണ്ട്. സമുദ്രത്തില്‍ കുടുങ്ങിക്കിടക്കുന്ന 140 ദശലക്ഷം ബാരല്‍ ഇറാനിയൻ എണ്ണ വിറ്റഴിക്കുന്നതിന് ഇറാന് മേല്‍ ചുമത്തിയ ഉപരോധത്തില്‍ ഇളവ് നല്‍കാൻ ട്രംപ് ഭരണകൂടം നിർബന്ധിതരായതും ഇതി മൂലമാണ്.
ഹോർമുസ് കടലിടുക്കില്‍ സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കത്തോട് നാറ്റോ സഖ്യകക്ഷികള്‍ ഉള്‍പ്പെടെ യൂറോപ്യൻ രാജ്യങ്ങള്‍ വിമുഖത കാട്ടിയത് അമേരിക്കയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇറാന്റെ നാവികസേനയെയും മിസൈല്‍ ശേഷിയെയും വലിയ തോതില്‍ തകർക്കാൻ സാധിച്ചതായി അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും, യുഎസ്-യുകെ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഇസ്രായേല്‍ നടത്തിയ ചില ആക്രമണങ്ങളെക്കുറിച്ച് തനിക്ക് മുൻകൂട്ടി അറിവില്ലായിരുന്നുവെന്ന് ട്രംപ് പറയുമ്പോള്‍, അമേരിക്കയുമായി സഹകരിച്ചാണ് നീക്കങ്ങള്‍ എന്ന് ഇസ്രായേലും വാദിക്കുന്നു. ഇത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഏകോപനം പാളുന്നതിൻ്റെ സൂചനയാണ്. തന്റെ ലക്ഷ്യങ്ങള്‍ ഏകദേശം പൂർത്തിയായെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യല്‍’ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ ആക്രമണം ശക്തമാക്കാനാണ് ശ്രമിക്കുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു

