ആവേശം വിതറി എം.എ റസാഖ് മാസ്റ്ററുടെ രണ്ടാം ഘട്ട പ്രചരണത്തിന് കുറ്റിക്കടവിൽ തുടക്കം.
കുന്ദമംഗലം :മണ്ഡലത്തിൽ
ആവേശം വിതറി എം.എ റസാഖ് മാസ്റ്ററുടെ രണ്ടാം ഘട്ട പ്രചരണത്തിന് കുറ്റിക്കടവിൽ തുടക്കം.പുലർച്ചെ തുടങ്ങുന്ന പര്യടനം പ്രദേശിക വിഷയങ്ങൾ അടക്കം വോട്ടർമാരുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്ന രീതിയിലാണ് പ്രചരണം മുന്നോട്ട് പോകുന്നത്.
മാവൂരിൽ സമഗ്ര വികസനവും പക്ഷിസങ്കേതവും വികസനത്തിൻ്റെ മുൻഗണനയിലുണ്ടെന്ന് റസാഖ് മാസ്റ്റർ പറഞ്ഞു.
മാവൂർ പഞ്ചായത്തിലെ കുറ്റിക്കടവിൽ ഡി.സി.സി. ജനറൽ സെക്രട്ടരി ദിനേഷ് പെരുമണ്ണ പര്യടനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻ.കെ. ബഷീർ ഹാജി അദ്ധ്യക്ഷത വഹിച്ചു. പി.പി. നാസർ സ്വാഗതം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ഇ.എം.ജയ പ്രകാശ് ,കൺവീനർ കെ. മുസ്സ മൗലവി, എൻ. പി. ഹംസ മാസ്റ്റർ, ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡണ് കെ.എ. ഖാദർ മാസ്റ്റർ, ഇ.പി.ബാബു, അബ്ദുറഹിമാൻ ഇടക്കുനി, അർഷൽ മാസ്റ്റർ, മങ്ങാട്ട് അബ്ദുറസാഖ് ,പി.സി. കരീം, അഹമ്മദ്കുട്ടി അരയങ്കോട്, രജ്ഞിത്, എ.ടി. ബഷീർ, എ.കെ. മുഹമ്മദലി, എൻ.പി. അഹമ്മദ് , നിധീഷ് നങ്ങാലത്ത്, അ പ്പുക്കുഞൻ, ഐ. മുഹമ്മദ് കോയ, ഇസ്മായിൽ മാസ്റ്റർ, ഉമ്മർ ചെറൂപ്, അസീസ് മാവൂർ എന്നിവർ പ്രസംഗിച്ചു. സ്വീകരണ കേന്ദ്ര ങ്ങളിൽ വാദ്യമേളയോടെ സ്ത്രീകളും കുട്ടികളുമടങ്ങിയ വമ്പിച്ച ജനാവലിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. ചാത്തമംഗലം പഞ്ചായത്തിൽ ടി.വേലായുധൻ എൻ.എം. ഹുസ്സയിൻ, കുഴിക്കര അബ്ദുറഹിമാൻ,ടി.വി.ഷാഫി മാസ്റ്റർ, കെ.സി. ഇസ്മാലുട്ടി, റഫീഖ് കൂളിമാട് , ഉമ്മർ വെള്ളലശ്ശേരി,.പി. അസീസ്, വി. അബ്ദുൽ മജീദ് എന്നിവർ നേതൃത്യം നൽകി. കുന്ദമംഗലം പഞ്ചായത്തിൽ ഒ. ഹുസ്സയിൻ, ബാബു മോൻ അശോകൻ, ഒ സലീം ,സി.വി. സിംജിത്എന്നിവർ നേതൃത്വം നൽകി. കുറ്റിക്കടവിൽ നിന്ന് ആരംഭിച്ച ജാഥ മുഴാപാലം കണ്ണിപറമ്പ്, കണ്ണിപറമ്പ് മുക്കിൽ, പള്ളിയോൾ, പനങ്ങോട്, താത്തൂർ പൊയിൽ, പി.എഛ്ഇ.ഡി,പാഴൂർ, നായർകുഴി, കളൻതോട്, ഈസ്റ്റ് മലയമ്മ, മലയമ്മ,കല്ലിൻപുറം, പുള്ളാവൂർ, പിലാശ്ശേരി ,കളരിക്കണ്ടി, പടനിലം,പതിമംഗലം, ചൂലാംവയൽ , മുറിയനാൽ ,പുഴക്കൽ ബസാർ, എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പന്തീർപാടത്ത് സമാപിച്ചു. സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഡി.സി.സി. ജനറൽ സെക്രട്ടരി നികേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി.

