അവരെ നരകത്തിലേക്ക് അയക്കും!” ഇറാനെതിരെ ട്രംപ്; ഹോർമുസ് കടലിടുക്ക് യു എസ് ഉപരോധിക്കും -ട്രമ്പ്

വാഷിംഗ്ടൺ | ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ മേഖലയിൽ കടുത്ത സൈനിക നടപടികൾ പ്രഖ്യാപിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ അടിയന്തരമായി ഉപരോധം ഏർപ്പെടുത്താൻ യു എസ് നാവികസേനയ്ക്ക് അദ്ദേഹം നിർദേശം നൽകി. ഇറാൻ ആണവ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകാത്തതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്നും ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി.

കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടയുന്നതിനൊപ്പം ഇറാനു ടോൾ നൽകി അന്താരാഷ്ട്ര സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകളും തടയാൻ ട്രംപ് നിർദ്ദേശം നൽകി. ഇറാൻ കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നശിപ്പിക്കാൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. “ഏതെങ്കിലും ഇറാനികൾ നമുക്ക് നേരെയോ സമാധാനപരമായ കപ്പലുകൾക്ക് നേരെയോ വെടിയുതിർത്താൽ അവരെ നരകത്തിലേക്ക് അയക്കും (Blown to hell)” എന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *