മില്ലിലെ ജോലിക്കിടെ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു
കോഴിക്കോട് :
മില്ലിലെ ജോലിക്കിടെ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ഇരിങ്ങല്ലൂർ മേലത്ത് പറമ്പ് കെ.ടി അബൂബക്കർ എന്ന കോയ (66) ആണ് മരിച്ചത്. മൂരിയാട് മര കമ്പനിയിൽ വെച്ചാണ് അപകടം. ജോലിക്കിടെ മരം അബദ്ധത്തിൽ ദേഹത്തേക്ക് വീഴുകയായിരുന്നു.
അപകടം നടന്ന ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു.
ഭാര്യ : സഫിയ ,മക്കള്‍ : ഫാദില്‍, ആദില, മിസിരിയ ,മരുമക്കള്‍ : ജംഷീദ് കുളങ്ങരപീടിക, ജിന്‍ഷില, ആദില ,സഹോദരങ്ങള്‍ : പരേതരായ കെ.ടി ബീരാൻകോയ, കെ.ടി ബാവ

