വോൾട്ടേജ് ക്ഷാമം രൂക്ഷം; പ്രതിഷേധവുമായി ഉപഭോക്താക്കൾ
വെള്ളലശ്ശേരി: വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ട്രാൻസ്ഫോർമർ സ്ഥാപിച്ച് നൽകാത്തതിൽ പ്രതിഷേധവുമായി ഉപഭോക്താക്കൾ കട്ടാങ്ങൽ കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെത്തി.
വെള്ളലശ്ശേരി ഏറാടിപറമ്പത്ത് കാരോത്തിങ്ങൽ ഭാഗങ്ങളിൽ താമസിക്കുന്നവരാണ് ചാത്തമംഗലത്തുള്ള KSEB സെക്ഷൻ ഓഫീസിനു മുമ്പിലെത്തി പ്രതിഷേധം അറിയിച്ചത്.
2022 മുതൽ നിരവധി അപേക്ഷകൾ ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ കെഎസ്ഇബി അധികൃതർക്ക് നൽകിയിട്ടുണ്ടെങ്കിലും
പരിഹാരം ഇല്ലാതിരുന്ന സാഹചര്യത്തിലാണ് പ്രതിഷേധം.
എ സി ഫ്രിഡ്ജ് പോലുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ
ശരിയായ വോൾട്ടേജ് ലഭിക്കാതെ
വലിയ പ്രയാസമാണ്
അനുഭവിക്കുന്നത് .
ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് , വാർഡ് മെമ്പർ സുബൈദ, ഉപഭോക്തൃ ഫോറം കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഉമ്മർ വെള്ളശ്ശേരി, അഷ്റഫ് ഇ പി, ജലീൽ കെ, ഷറഫുദ്ധീൻ, മുഹമ്മദ് ഫൈസി, അബ്ദുറഹിമാൻ ഇ പി തുടങ്ങിയവർ നേതൃത്വം നൽകി. രണ്ടുമാസത്തിനകം
പ്രശ്നം പരിഹരിക്കാമെന്ന് ഇലക്ട്രിക്കൽ സെക്ഷൻ എ ഇ ഉറപ്പു നൽകി.

