തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം.

ചെന്നൈ :തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം.

വിരുദുനഗറിലെ വനജ ക്രാക്കേഴ്‌സ് എന്ന പടക്ക നിര്‍മാണ ശാലയിലാണ് അപകടമുണ്ടായത്. സംഭവസമയം 30ലേറെ തൊഴിലാളികള്‍ ഇവിടെയുണ്ടായിരുന്നെന്നാണ് വിവരം. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *