ലോക പൈതൃക ദിനാചരണത്തിൻ്റെ ഭാഗമായി പൈതൃക യാത്രയും ചർച്ചയും സംഘടിപ്പിച്ചു.

കോഴിക്കോട് : ന്യുഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡ്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻ്റ് കൾച്ചറൽ ഹെറിറ്റേജ്(ഇൻടാക്) കോഴിക്കോട് ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ലോക പൈതൃക ദിനാചരണത്തിൻ്റെ ഭാഗമായി 200 വർഷത്തിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഫറോക്ക് ടൈൽ വർക്സ് സന്ദർശിച്ചു. ഡച്ചുകാരാൽ നിർമ്മിതമായതെന്ന് കരുതപ്പെടുന്നതും പിന്നിട് ജർമ്മൻ, ബ്രീട്ടിഷ് എന്നിവരുടെ നിയന്ത്രണത്തിലുമായിരുന്ന ഫറോക്ക് ടൈൽസ് ഏകദേശം 60 കൊല്ലം മുൻപാണ് കോഴിക്കോട്ടെ വ്യവസായ പ്രമുഖനായ സുദർശൻ വേലായുധൻ്റെ ഉടമസ്ഥതയിൽ ആകുന്നത്. ഡച്ചു വാസ്തുവിദ്യയുടെ സ്വാധീനം വെളിപ്പെടുത്തുന്ന ബംഗ്ലാവുകളും പുരാതനമായ ചൂളകളും ഓട് ഉണക്കാൻ ശാസ്‌ത്രീയമായി നിർമ്മിച്ച അറകളും തുടങ്ങിയ പൈതൃക പ്രാധാന്യമുള്ള നിർമ്മിതികൾ അംഗങ്ങൾ കണ്ടു മനസ്സിലാക്കി. തുടർന്ന് നടന്ന ചർച്ചയിൽ ഇൻടാക് മുൻ കൺവീനറും സ്‌റ്റോറി ടെല്ലറുമായ കെ. മോഹൻ, ചരിത്രകാരൻ ജയപ്രകാശ് രാഘവയ്യ, ചാപ്റ്റർ കൺവീനർ പ്രകാശ് മഞ്ഞപ്ര, പി.ഐ. അജയൻ, കെ.ചിത്രലേഖ, ഫറോക്ക് ടൈൽ വർക്സ് ഉടമസ്ഥനും ഇൻടാക് അംഗവുമായ മനോജ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *