ആവോലിയിൽ പ്ലസ്ടു വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു.
എറണാകുളം: മൂവാറ്റുപുഴ ആവോലിയിൽ പ്ലസ്ടു വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു.വാഴക്കുളം സ്വദേശി സന്തോഷിന്റെ മകൻ അശ്വിൻ, ആവോലി പരീക്കപീടിക സ്വദേശി ബിനുവിൻ്റെ മകൻ ക്രിസ് എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് വള്ളിക്കട കടവിൽ കുളിക്കാനിങ്ങിയ ഇവരെ കാണാതായത്. വൈകിട്ട് കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങിയ വിദ്യാർഥികൾ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഫയർഫോഴ്സും, സ്‌കൂബ ടീമും ചേർന്ന് രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീടാണ് മൃത ദേഹം ലഭിച്ചത്

