പേരാമ്പ്രയിൽ നിർമാണ തൊഴിലാളി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു

പേരാമ്പ്ര: നിർമാണ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. വാല്യക്കോട് പുതുക്കുടി മീത്തൽ ഭാസ്കരൻ (54) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഏകദേശം 12.45 ഓടെയാണ് അപകടം ഉണ്ടായത്.
പേരാമ്പ്ര പൈതോത്ത് റോഡിലെ പഴയ ബൈപ്പാസിലുള്ള കെട്ടിടത്തിന്റെ ഉള്ളിൽ മുറിക്കായി ചുമർ കെട്ടുന്ന ജോലിക്കിടെ താഴേക്ക് വീണതാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
അപകടം നടന്ന ഉടൻ കൂടെയുണ്ടായിരുന്നവർ ഭാസ്കരനെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
കുടുംബം: മാതാവ്: കല്യാണി അമ്മ
ഭാര്യ: നിഷ
മക്കൾ: അക്ഷയ്, അഞ്ജലി

Leave a Reply

Your email address will not be published. Required fields are marked *