നിധിൻ രാജിൻ്റെ മരണം ; രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി.
മണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ്യുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി എസിപി ഹരിപ്രസാദ് നയിക്കുന്ന സംഘമാണ് സംഗീതയുടെ മൊഴി രേഖപ്പെടുത്തിയത്.
മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് തന്നെയാണ് സംഗീത അന്വേഷണത്തിന് സഹകരിക്കാൻ എത്തിയിരിക്കുന്നത്. കേസിൽ സംഗീതയ്‌ക്കെതിരെ പ്രാഥമികമായി ശക്തമായ തെളിവുകൾ ഇല്ലെന്നായിരുന്നു കോടതി നിരീക്ഷണം.
അതേസമയം, ഒന്നാം പ്രതിയായ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. റാമിന്റെ വാദങ്ങൾ അംഗീകരിക്കാനാകില്ലെന്ന് കണ്ടെത്തിയ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ രാജ് 2026 ഏപ്രിൽ 10-നാണ് ആത്മഹത്യ ചെയ്തത്.
ജാതിയുടെയും നിറത്തിന്റെയും പേരിൽ ഡോ. റാം നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. അധിക്ഷേപിച്ചവരുടെ ഫോട്ടോകൾ നിതിൻ സഹോദരിക്ക് അയച്ചിരുന്നുവെന്നും, ലോൺ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുടുംബത്തിന്റെ അറിവോടെ പരിഹരിച്ചിരുന്നുവെന്നും കുടുംബം കോടതിയിൽ വ്യക്തമാക്കി.
സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും പ്രതികളുടെ പങ്ക് വ്യക്തതയാക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.

