കരാറുകാരൻ്റെ സൂത്രപ്പണി പൊളിഞു . കുറ്റിക്കാട്ടൂർ ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടി.
കുറ്റിക്കാട്ടൂർ : കരാറുകാരൻ്റെ സൂത്രപ്പണി പൊളിഞു . കുറ്റിക്കാട്ടൂർ ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടി.
കുറ്റിക്കാട്ടൂരിനെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിച്ച പൊതുമരാമത്ത് വകുപ്പിൻ്റെ കൾവർട്ട് പണിയുടെ മെല്ലെ പ്പോക്കിനിടയിൽ
തിരക്കൊഴിവാക്കാൻ ഓടക്കു മുകളിൽ താത്കാലിക
മായി നിർമിച്ച ഇരുമ്പ് പാലം തകർന്നതോടെ വാഹന ഗതാഗതം ഒറ്റവരിയിലായതാണ് വീണ്ടും ഗതാഗത തടസ്സത്തിന് കാരണമായത്
രണ്ട് ഇഞ്ച് പൈപ്പിൽ നിർമിച്ച പാലത്തിൽ ഭാരം കയറ്റിയ വാഹനം കയറിയതാവാം തകരാൻ കാരണം. രണ്ട് മാസത്തിലേറെയായി പണി തുടങ്ങിയിട്ടും ഇഴഞു നീങ്ങുന്നതിൽ വ്യാപാരികളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു ഇതേ തുടർന്നാണ്താത്കാലികമായി ഓടക്കു മുകളിൽ ഇരുമ്പ് പാലം നിർമിച്ചത്.


