ഉത്തർപ്രദേശിലെ ബറേലിയിൽ മദ്രസ അധ്യാപകനെ ട്രയിനിൽ നിന്നും തള്ളിയിട്ട് കൊന്നു

ബറേലി :ഉത്തർപ്രദേശിലെ ബറേലിയിൽ മദ്രസ അധ്യാപകനെ ട്രയിനിൽ നിന്നും തള്ളിയിട്ട് കൊന്ന റായ്റെ ബറേലി റെയിൽവേ ട്രാക്കിനടുത്താണ് മദ്രസ അധ്യാപകൻ കൂടിയായ തൗസീഫ് റാസ മസ്ഹരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിനിൽ വെച്ച് തൗസീഫ് ഭീകരമായി മർദിക്കപ്പെട്ടതായി കുടുംബം ആരോപിച്ചു.

ബീഹാർ കിഷൻഗഞ്ച് സ്വദേശിയായ തൗസീഫ് ബറേലിയിൽ വെച്ച് നടന്ന ഉറൂസിൽ സംബന്ധിച്ച് മടങ്ങവെയാണ് ആക്രമണം നടന്നത്. യാത്രക്കിടെ ഭാര്യ തബസ്സുമിനെ തൗസീഫ് ഫോണിൽ വിളിക്കുകയും മദ്യപന്മാരുടെ ഒരു സംഘം തന്നെ അക്രമിക്കുന്നതായി അറിയിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. താൻ മദ്രസ അധ്യാപകനാണെന്ന് പറഞ്ഞ് ബാഗ് തുറന്ന് പുസ്തകങ്ങൾ കാണിച്ചിട്ടും അക്രമികൾ തൗസീഫിനെതിരായ ആക്രമണം നിർത്തിയില്ല എന്നും തബസ്സും പറഞ്ഞു.മർദനത്തിന് ശേഷം സംഘം തൗസീഫിനെ പുറത്തേക്ക് തള്ളുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു .

തൗസീഫ് കഠിനമായ ചൂട് കാരണം കുഴഞ്ഞ് വീഴുകയും മരിക്കുകയുമാണ് ചെയ്‌തതെന്നാണ്‌ ബറേലി പോലീസിന്റെ പ്രതികരണം. എന്നാൽ പ്രതിഷേധം ഉയർന്നതോടെ കുടുംബത്തിന്റെ പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *