നിയന്ത്രണം വിട്ട കാർ ഇടിച്ച് പി.ഡബ്ലി യു ഡി കോൺട്രാക്ടർ കെ. എം ബാലകൃഷ്ണൻ മരിച്ചു .

കുറ്റിക്കാട്ടൂർ :നിയന്ത്രണം വിട്ട കാർ ഇടിച്ച് പി.ഡബ്ലി യു ഡി കോൺട്രാക്ടർ മരിച്ചു  കുറ്റിക്കാട്ടൂർ കെ. എം ബാലകൃഷ്ണ ( 71) നാണ വെള്ളിപ്പറമ്പ് മീഡിയ വണ്ണിനടുത്തുണ്ടായ അപകടത്തിൽ മരിച്ചത് .റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടറിൽ കയറുന്നതിനിടയിൽ മാവൂർ ഭാഗത്ത് നിന്നും വരുന്ന കാർ നിയന്ത്രണം വിട്ടു ഇദ്ദേഹത്തിൻ്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു
ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുറ്റിക്കാട്ടൂർ ലക്ഷ്‌മി നരസിംഹ വാമന ക്ഷേത്രം വൈസ് പ്രസിഡണ്ട്. മുൻ ക്ഷേത്രം പ്രസിഡണ്ട് സരസ്വതി വിദ്വാനികേതൻ രക്ഷാധികാരി. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ വിവിധ ചുമതലകളിൽ പ്രവർത്തിച്ചു. പിതാവ്,പതേനായ കുട്ടൻ, മാതാവ് പരേതയായ ജാനു,ഭാര്യ : സത്യ മക്കൾ , സുബിൻ (കുറ്റ്യാടി ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്) നിധിൻ ( ഇന്ത്യൻ റെയിൽവേ )ബിൻസി (ആയുർവേദ ഡോക്‌ടർ )മരുമക്കൾ, അഞ്ജന, അവ്യ, അർജ്ജുൻ , സഹോദരങ്ങൾ കാർത്ത്യായിനി, ലക്ഷ്മി, ഗീത,സത്യഭാമ, മിനി വിനോദ് കുമാർ
സംസ്‌കാരം ഉച്ചക്ക് 12.30 ന് മാവൂർ റോഡ് ശ്മശാനത്തിൽ

Leave a Reply

Your email address will not be published. Required fields are marked *