ആരോഗ്യ കേരളത്തിൻ്റെ മുദ്ര; മെക് സെവൻ മാവൂരിൽ മെഗാ സംഗമം സംഘടിപ്പിച്ചു.
മാവൂർ : ആരോഗ്യ കേരളത്തിൻ്റെ മുദ്രയായി മാറിയ മെക് സെവൻ വ്യായാമ കൂട്ടായ്മ മാവൂരിൽ മെഗാ സംഗമം സംഘടിപ്പിച്ചു.
മാവൂർ സെൻ്ററിൻ്റെ 550 -ാം ദിനത്തോടനുബ്‌ന്ധിച്ച്
കല്പള്ളി രാഘവൻ മാസ്റ്റർ നഗറിൽ നടത്തിയ സംഗമത്തിൽ മെക് സെവൻ ഫൗണ്ടർ ഡോക്ടർ സലാഹുദ്ദീൻ വ്യായാമത്തിന് നേതൃത്വം നൽകി .
ചടങ്ങിൻ്റെ ഉദ്ഘാടനം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് നിർവഹിച്ചു

സ്വാഗത സംഘം ചെയർമാൻ കെ വി ഷംസുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു
ചടങ്ങിൽ മെക് സെവൻ ബ്രാൻഡ് അംബാസഡർ അറക്കൽ ബാവ മുഖ്യപ്രഭാഷണം നിർവഹിച്ചു.മാവൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനസ് പി സി , ഗിരീഷ്, മെക് സെവൻ ഹെസ് കോട്ടേഴ്സ് ചീഫ് ട്രയിനർ ബാവ ,ചീഫ് കോ ഓഡിനേറ്റർ മുസ്തഫ കെ.ടി. ,മീഡിയ ഇൻ ചാർജ്ജ് ബാപ്പു തേഞിപ്പാലം, മെക് സെവൻ സോണൽ ജില്ല ഭാരവാഹികളായ പ്രസീന ടീച്ചർ, റിയാസ് എകരൂർ, എൻ കെ മുഹമ്മദ് മാസ്റ്റർ, ഡോക്ടർ മിന നാസർ, അഷ്‌റഫ് അണ്ടോണ, മുസ്തഫ കുന്നുമ്മൽ ,നൗഷാദ്
ചെമ്പ്ര , മുൻഷിറ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു
സോണൽ കോ ഓഡിനേറ്റർ റസാഖ് ചെറുവറ്റ റിപ്പോർട്ട് അവതരിപ്പിച്ചു
ഏരിയ കോ ഓഡിനേറ്റർ സാബിറ പ്രതിഞ്ജ ചൊല്ലി കൊടുത്തു.
പ്രോഗ്രാം കൺവീനർ മജീദ് പോളി സ്വാഗതവും വിനോദ് ചാക്കോ നന്ദിയും പറഞ്ഞു. കോഴിക്കോട് സോണൽ 5 ലെ അംഗങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്

വേദിയിൽ മെഗാ സംഗമത്തോടനുബനധിച്ച് ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ
നറുക്കെടുപ്പ് നടത്തി. വിജയികൾക്കുള്ള സമ്മാനം ചടങ്ങിൽ വിതരണം ചെയ്തു. വേദിയിൽ തെരഞ്ഞെടുത്ത വ്യക്തികളെ ആദരിച്ചു.

