കുറ്റിപ്പുറത്ത് ക്വാറിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃത ദേഹം കണ്ടെത്തി.

മലപ്പുറം: കുറ്റിപ്പുറത്ത് ക്വാറിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അല്ലൂർ മേടിപ്പാറ സ്വദേശി സഹലാണ് മരിച്ചത് .ഇന്ന് ഉച്ചയോടെ കുറ്റിപ്പുറം കാർത്തല ചുങ്കം  മില്ലിന് സമീപത്തെ ക്വാറിയിൽ കുളിക്കുന്നതിനിടെയാണ് കാണാതായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. കൊളത്തറ സ്വദേശി ഷബീൽ(17)ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.
വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുന്നതിനിടെ കാണാതായതിനെ തുടർന്ന് കൂട്ടുകാരും കൂടെയുണ്ടായിരുന്നവരും തെരച്ചിൽ നടത്തിയിരുന്നു. പിന്നാലെ, മുക്കം ഫയർ ഫോഴ്സും കോടഞ്ചേരി പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *