യുദ്ധസാധ്യത വീണ്ടും വർധിച്ചു. ഇറാൻ നിർദ്ദേശം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി

ഇസ്‌ലാ മാബാദ്:ഇറാനെതിരായ യുദ്ധം തീർന്നിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇടനിലക്കാരായ പാക്കിസ്ഥാൻ വഴി ഇറാൻ സമർപ്പിച്ച ഓഫർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൈയോട തള്ളുകയും ചെയ്തതോടെ ഓഹരി വിപണി തകർച്ചയിലേക്ക്. സംഘർഷം തുടരുമെന്ന് ഉറപ്പായതോടെ ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചുകയറ്റം തുടങ്ങിയതാണ് പ്രധാന തിരിച്ചടി. ഇന്നു രാവിലെ ഇന്ത്യയിൽ ഡെറിവേറ്റീവ് വിപണിയായ ഗിഫ്റ്റ് നിഫ്റ്റി 178 പോയിന്റ് ഇടിഞ്ഞു. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ തുടങ്ങുമെന്ന സൂചനയാണിത് നൽകുന്നത്.
പശ്ചിമേഷ്യയിൽ ലെബനനിൽ ഉൾപ്പെടെ സംഘർഷം തുടരുമെന്നും ഹോർമുസ് അടഞ്ഞുതന്നെ കിടക്കുമെന്നുമുള്ള സൂചനകളാണ് നെതന്യാഹുവിന്റെയും ട്രംപിന്റെയും പ്രസ്താവനകൾ നൽകുന്നത്.  ‘‘ഇറാനിൽ ഇപ്പോഴും ആണവായുധ നിർമാണവസ്തുക്കളുണ്ട്. ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കുന്നത് തുടരണമെന്ന് വാദിക്കുന്നവരുണ്ട്. ഇറാനിൽ ഞങ്ങൾക്ക് ഇനിയും കുറച്ച് ജോലി ബാക്കിയുണ്ട്’’ – നെതന്യാഹു ഒരു മാധ്യമത്തോട് പറഞ്ഞത് ഇങ്ങനെ.
കഴിഞ്ഞ സെഷനിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത് 150.50 പോയിന്റ് (-0.62%) താഴ്ന്ന് 24,176ൽ ആയിരുന്നു. സെൻസെക്സ് 516.33 പോയിന്റ് (-0.66%) നഷ്ടവുമായി 77,328ലും.
കുതിച്ചുകയറി ക്രൂഡ് ഓയിൽ, ഇടിഞ്ഞ് സ്വർണം
യുഎസ് (ഡബ്ല്യുടിഐ) ക്രൂഡ് വില ബാരലിന് 3.96% ഉയർന്ന് 99.20 ഡോളറിലും ബ്രെന്റ് വില 3.55% വർധിച്ച് 104.9 ഡോളറിലുമാണ് ഇപ്പോഴുള്ളത്. എണ്ണവില കൂടിത്തുടങ്ങിയതോടെ രാജ്യാന്തര സ്വർണവില താഴേക്കും നീങ്ങിത്തുടങ്ങി. ഔൺസിന് 30 ഡോളർ ഇടിഞ്ഞ് 4689 ഡോളറിൽ. ഇതാണ് ട്രെൻഡ് എങ്കിൽ ഇന്നുരാവിലെ കേരളത്തിലും വില ഇടിയും.
യുദ്ധത്തിന് ശാശ്വത പരിഹാരം വേണം, ലെബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണം, ഹോർമുസിൽ കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കണം, ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം പിൻവലിക്കണം, ഇറാനിയൻ എണ്ണയുടെ ഉപരോധം നീക്കണം
യുദ്ധത്തിന് ശാശ്വത പരിഹാരം വേണം, ലെബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണം, ഹോർമുസിൽ കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കണം, ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം പിൻവലിക്കണം, ഇറാനിയൻ എണ്ണയുടെ ഉപരോധം നീക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചത്. ‘‘ഒട്ടും സ്വീകാര്യമല്ല’’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *