സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡ്
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകാതെ കോണ്‍ഗ്രസ്. വിജയത്തിൻ്റെ എല്ലാ തിളക്കവും നഷ്ടപ്പെടുത്തുന്ന തരത്തിലാണ് ഗ്രൂപ്പ് പോര്പാ ര്‍ട്ടിയിലെ മൂന്ന് പ്രമുഖ നേതാക്കള്‍ പദവിക്കായി രംഗത്തുവന്നതോടെ വലിയ രീതിയിലുള്ള വടംവലിയാണ് ഗ്രൂപ്പുകള്‍ക്കിടയില്‍ നടക്കുന്നത്.
ഹൈക്കമാന്‍ഡ് പ്രതിനിധികളായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും കേരളത്തിലെത്തി എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല.
സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്നാണ് ഹൈക്കമാന്‍ഡില ധാരണ. അച്ചടക്ക ലംഘനത്തിന്റെ അന്തരീക്ഷം ആവര്‍ത്തിക്കുന്നുണ്ടോയെന്നും നേതൃത്വം നിരീക്ഷിച്ചുവരികയാണ്. മത്സരത്തില്‍ നിന്ന് പിന്മാറാന്‍ മൂന്ന് നേതാക്കളും ഈ ഘട്ടത്തിലും തയ്യാറല്ലിട്ടില്ലെന്നാണ് വിവരം.
കേരളവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു ഹൈക്കമാന്‍ഡ് ഇന്നലെ പൂര്‍ണ അവധി നല്‍കി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തമിഴ്‌നാട് മുഖ്യമന്ത്രി വിജയിന്റെ സത്യപ്രതിജ്ഞയ്ക്കായി ചെന്നൈയ്ക്കു പോയപ്പോള്‍, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ബെംഗളൂരുവിലേക്കു പോയി. ഖര്‍ഗെ ഇന്നു വൈകിട്ടോ നാളെ രാവിലെയോ മടങ്ങിയെത്തിയ ശേഷമേ ചര്‍ച്ച പുനരാരംഭിക്കു.
മുഖ്യമന്ത്രി മോഹം സൂക്ഷിക്കുന്ന സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് ഒരുപോലെ തൃപ്തികരമാകുന്ന ഫോര്‍മുല കണ്ടെത്താന്‍ കഴിയാത്തതാണു പ്രശ്‌നം. തീരുമാനത്തിന് രണ്ടുദിവസമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്

