മലപ്പുറം ജില്ല വിഭജനം; ഐഎഎസ് ബ്രാൻഡിനെക്കാൾ പ്രിവിലേജ് തരുന്നത് ദിലീപ് എന്ന പേരാണ് തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര
മലപ്പുറം: മലപ്പുറം ജില്ല
വിഭജിക്കണമെന്ന
നിരന്തരം ആവശ്യം ഉന്നയിച്ച നിരവധി സംഘടനകളുണ്ട്
ജില്ലയുടെ വലിപ്പം ഭരണപരമായ സംവിധാനത്തിന് ജനങ്ങളുമായി ബന്ധപ്പെടാൻ വലിയ പ്രശ്നം സൃഷ്ടിക്കുന്നു
എന്നത് യാഥാർത്ഥ്യം എന്നാൽ ഈ അഭിപ്രായം തുറന്നു പറഞ്ഞതിന് തിരൂർ സബ് ജില്ല കലക്ടർക്കെതിരെ വിദ്വേഷവുമായി ചിലർ രംഗത്തു വരികയുണ്ടായി .ജില്ല വിഭജിക്കണം അഭിപ്രായപ്പെട്ടതിന് പിന്നാലെ തനിക്കെതിരെയുണ്ടായ വിദ്വേഷപരാമർശങ്ങളിൽ പ്രതികരിച്ച് തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കരഇൻസ്റ്റ ഗ്രാമിൻ പോസ്റ്റ് ചെയ്തത് ഇങ്ങനെ
“ചില സാഹചര്യങ്ങളിലെങ്കിലും ഐഎഎസ് ബ്രാൻഡിനെക്കാൾ പ്രിവിലേജ് തരുന്നത് ദിലീപ് എന്ന പേരാണ്എന്ന അവസ്ഥയിലേക്ക് നമ്മുടെ നാട് എത്തിയിട്ടുണ്ട്. ‘ഇനി വരുന്നൊരു തലമുറയ്ക്ക ഇവിടെ വാസം സാധ്യമോ’ എന്നത് കവിയുടെ അതിഭാവുകത്വമായി നിലവിൽ കാണേണ്ടതില്ല എന്ന് തോന്നുന്നു”- സബ് കലക്ടർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു

