മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. പാലക്കാട് 13കാരൻ മുങ്ങി മരിച്ചു .

മലപ്പുറം: മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം സഹോദരങ്ങളുടെ മക്കളായ നാലും ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. കീഴ്ശേരി കുറവംപുറത്ത് വീട്ടിൽ മുഹമ്മദ് അബ്ദുൽ ജലീൽ മകൻ മുഹമ്മദ് ഫൗസാൻ (4), പൂക്കോട്ടൂർ ചേർത്തൊടിയിൽ അഫ്സൽ അലി മകൻ ആദിൽ ഹിറാഷ് (7) എന്നിവരാണ് മരിച്ചത്.
ആദിൽ ഹിറാഷും മുഹമ്മദ് ഫൗസാനും
​പിലാക്കലിലുള്ള ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. ഉച്ചയോടെ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ തോട്ടിൽ വീഴുകയായിരുന്നു. ​കുട്ടികളെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടിൽ നിന്നും  കണ്ടെത്തിയത്. ​ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
പുഴയിൽവീണ അമ്മാവനെ രക്ഷിക്കുന്നതിനിടെ പതിമൂന്നുകാരൻ മുങ്ങി മരിച്ചു
പാലക്കാട് പുഴയിൽ വീണ അമ്മാവനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 13 വയസുകാരൻ മുങ്ങി മരിച്ചു. കൽപാത്തി പേച്ചിയമ്മൻ നഗർ സ്വദേശി മനോജ് കുമാറിന്റെ മകൻ എം ആദർശ് (13) ആണ് മരിച്ചത്. അമ്മാവനെ സമീപത്തുണ്ടായിരുന്ന നിർമാണത്തൊഴിലാളികൾ രക്ഷിച്ചു. ഇന്നലെ രാവിലെ 10ന് കൽപാത്തി പുഴക്കടവിലായിരുന്നു സംഭവം
ആദർശ് സഹോദരൻ ആയുഷ്, അമ്മാവൻ ശിവകുമാർ, മറ്റു രണ്ടു സുഹൃത്തുക്കൾ എന്നിവർക്കൊപ്പം പുഴയിൽ കുളിക്കാനായി എത്തിയതായിരുന്നു. എല്ലാവരും പുഴയിലിറങ്ങി. ഇതിനിടെ ശിവകുമാർ മുങ്ങിത്താഴുന്നതു കണ്ട് ആദർശ് രക്ഷിക്കാൻ ശ്രമിച്ചു. ഇരുവരും മുങ്ങിത്താഴുന്നതു കണ്ടതോടെ ബാക്കിയുള്ളവർ നിലവിളിച്ചു. സമീപത്തെ ശിവക്ഷേത്രത്തിലുണ്ടായിരുന്ന നിർമാണത്തൊഴിലാളികളെത്തി ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആദർശ് മുങ്ങിത്താഴുകയായിരുന്നു. തൊഴിലാളികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പാലക്കാട് അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമെത്തിയാണു മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *