നീ പെൺകുട്ടിയാണെന്ന് എന്താണ് ഉറപ്പ്, വസ്ത്രം ഊരിനോക്കാൻ പറ്റില്ലല്ലോ?’; പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് ക്രൂര അപമാനം, പരാതി
പറവൂർ (എറണാകുളം): കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിൽ കണ്ടക്ടർ പെൺകുട്ടിയെ ടിക്കറ്റെടുക്കാൻ നിർബന്ധിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായി പരാതി. അഞ്ച് വിദ്യാർഥിനികൾ യാത്ര ചെയ്യാൻ കയറിയ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിൽ നാലു പേർക്ക് സീറോ ടിക്കറ്റ് നൽകി. അഞ്ചാമത്തെ പെൺകുട്ടിയോട് ടിക്കറ്റെടുക്കാൻ കണ്ടക്ടർ നിർബന്ധിച്ചെന്നാണ് പരാതി. അപമാനിച്ച കണ്ടക്ടർക്കെതിരേ ശക്തമായ നടപടി എടുക്കണമെന്ന് പെൺകുട്ടി പറവൂർ എസ്.എച്ച്.ഒ.യ്ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. അടുത്തിടെ തിരുപ്പതി ക്ഷേത്രദർശനം കഴിഞ്ഞ കുട്ടിയുടെ തലമുടി വെട്ടിയ നിലയിലായിരുന്നു. കണ്ടാൽ പെൺകുട്ടിയായി തോന്നുന്നില്ലെന്ന് കണ്ടക്ടർ…

