വി.ഡി സതീഷനെ മുഖ്യമന്ത്രി യായി കോൺഗ്രസ് പ്രഖ്യാപിച്ച് മണിക്കൂറു കൾക്കകം മുസ്‌ലിം ലീഗി നെതിരെ വിദ്വേഷ പോസ്റ്റുമായി ബി ജെ.പി
കോഴിക്കോട് : കേരളത്തിൻ്റെ 13-ാമത്തെ മുഖ്യമന്ത്രിയായി വി.ഡി സതീഷനെ കോൺഗ്രസ് ഹൈക്കമാണ്ട് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കം മുസ്‌ലിം ലീഗിനെതിര’ അഞ്ച് വിദ്വേഷ പോസ്റ്റുകളാണ് ബി.ജെ. പി യുടെ ഔദ്യോഗിക ഫെയ്‌സ് ബുക്കിൽ നിറച്ചത്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻ്റ് ലീഗ് നേതൃത്വത്തിന് മുന്നിൽ മുട്ട് കുത്തി എന്ന രീതിയിലാണ് പോസ്റ്റിൻ്റെ തുടക്കം
കേരളത്തിലെ മുഖ്യ മന്ത്രിയെ ദിവസങ്ങൾക്ക് ശേഷം ഹൈക്കമാണ്ട് പ്രഖ്യാപിച്ചത് കോൺഗ്രസിനുള്ളിൽ നടക്കുന്ന അഭിപ്രായ പ്രകടനത്തിന് ശേഷമായിട്ടും കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും വി.ഡി. സതീഷന് വേണ്ടി അഭിപ്രായം പറഞ്ഞിരുന്നു .
നേരത്തെ ഘടക കക്ഷികൾക്കുള്ള അഭിപ്രായം എന്ന നിലക്കാണ് സാദിഖലി തങ്ങൾ വിജയത്തിന് മുന്നിൽ നടന്നത് സതീഷനാണെന്ന് അഭിപ്രായപ്പെട്ടത്.
ഇതിനിടയിൽ എം.പി. യും എ. ഐ. സി. സി. സെകട്ടറിയുമായ കെ.സി. വേണു ഗോപാലിനും രമേശ് ചെന്നിത്തലക്കും വേണ്ടി സുകുമാരൻ നായരും വെള്ളാപ്പള്ളിയും രംഗത്ത് വന്നിരുന്നു .
ഈ അഭിപ്രായ പ്രകടനത്തെ മറച്ചു പിടിച്ചു കൊണ്ട് ലീഗിനെ അക്രമിച്ച് മുസ്‌ലിം വിരുദ്ധ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് ബി.ജെ. പി നടത്തുന്നത്
‘കോൺഗ്രസ്സിൻ്റെ ഹൈക്കമാൻ്റ് മുസ്ലിം ലീഗും പാണക്കാടും ആണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്’ മറ്റൊരു പോസ്റ്റിൽ പറയുന്നു
‘തങ്ങളുടെ പുതിയ ഒരു ‘മതജില്ല’ അടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ലീഗിന് വേണ്ടത് തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെയാണ്, അത് അവർ നേടിയെടുത്തു.
അതെ, കോൺഗ്രസിന്റെ ഹൈക്കമാൻഡ് ഡൽഹിയിലല്ല, അത് പാണക്കാട് ഹൗസിലാണ്.’
എം.ടി രമേശിൻ്റെതാണ് വിദ്വേഷം നിറച്ച ഈ പ്രസ്താവന
ഇതിനിടയിൽ കെ.സി ക്ക് വേണ്ടി ബോർഡ് വെച്ചതിൽ സി.പി. എം കാരും കുളം കലക്കാൻ രംഗത്തുണ്ടായിരുന്നു
കേരളത്തിൽ ശക്തമായ വർഗീയ ധ്രുവീകരണവും സതീഷൻ വന്നാൽ മത ജില്ല വരും എന്ന കടുത്ത വിദ്വേഷവുമാണ് 5 ദിവസങ്ങൾക്കകം ബി.ജെ. പി അവരുടെ സോഷ്യൽ മീഡിയയിൽ എഴുതിവിട്ടത്
അടുത്ത അഞ്ചുകൊല്ലം നമ്മൾ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ കാണാൻ പോകുന്നത് ലീഗിന്റെ പാട്ടിനൊപ്പം തുള്ളുന്ന ഒരു പാവയെ ആയിരിക്കും.
കെ എം ഷാജി പ്രസംഗിച്ചതുപോലെ എല്ലാം പിടിച്ചെടുക്കാനായി ഭരിക്കുമ്പോൾ കേരളത്തിൽ സംഭവിക്കുന്നത് എന്തൊക്കെ ആയിരിക്കുമെന്ന് നമുക്ക് കാണാം…
അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലൂടെ കോൺഗ്രസ് നൽകുന്നത് .
തുടങ്ങിയ പോസ്റ്റുകൾ ലീഗിനെ ലക്ഷ്യം വെച്ചത് നേരത്തെ ബി.ജെ. പി നടത്തുന വർഗീയ ധ്രുവീകരണത്തിൻ്റെ തുടർച്ചയാണെന്നാണ് പലരും ഇവർക്കു്ള്ള കമൻ്റുകളിൽ പറയുന്നത്. ചില കമൻ്റുകൾ ശക്തമായ മറുപടിയായി വാളിൽ നിറഞ്ഞിട്ടുണ്ട്
“ഭയത്തിന്റേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് തോൽപ്പിച്ച ചരിത്രനിമിഷം. ഇത് കേവലം ഒരു വ്യക്തിയുടെയോ മുന്നണിയുടെയോ വിജയമല്ല; മറിച്ച്, ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന ഓരോ മലയാളിടേയും വിജയമാണ്.
വി.ഡി. സതീശൻ എന്ന നായകന് കീഴിൽ കേരളം ഇന്ന് പുതിയൊരു പ്രഭാതത്തിലേക്ക് ഉണരുകയാണ്. വർഗീയതയുടെ വിഷവിത്തുകൾ എറിഞ്ഞവർക്ക് കൃത്യമായ മറുപടി നൽകി, വികസനത്തിന്റേയും ഐക്യത്തിന്റേയും പാതയിലേക്ക് നമ്മൾ ചുവടുവെക്കുന്നു.
മതേതരത്വത്തിന്റെ കരുത്ത്: കേരളം ഇന്നും മതേതരത്വത്തിന്റെ വിളനിലമാണെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു.
വർഗീയതയ്‌ക്കെതിരായ പോരാട്ടം വിഭജനത്തിന്റെ രാഷ്ട്രീയത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു.
പുതിയൊരു നേതൃത്വം വിവേകവും വിനയവുമുള്ള കരുത്തുറ്റ നേതൃത്വത്തെ കേരളം ഏറ്റെടുത്തു.
മനുഷ്യനെ മനുഷ്യനായി കാണുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സുന്ദര കേരളത്തിനായി നമുക്ക് ഒരുമിച്ച് നിൽക്കാം.” ഇങ്ങനെയുള്ള കമൻ്റ്സുകളും ധാരാളമുണ്ട്.

