സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി വിഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ചതില്‍ വിമർശനം : അംബേദ്ക്കറെ വായിക്ക ണമെന്ന് അനൂപ് പി ആർ

കോഴിക്കോട: സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി വിഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ചതില്‍ വിമർശനവുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

വായനയ്ക്ക് സമയം മാറ്റിവയ്ക്കുന്ന മുഖ്യമന്ത്രി ഡോ. ബിആർ അംബേദ്കറെ വായിക്കാൻ കൂടുതല്‍ സമയം കണ്ടെത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് അനൂപ് വി ആർ. മുൻ സത്യപ്രതിജ്ഞകളില്‍ ഉപയോഗിക്കാതിരുന്ന മേനോൻ ഇപ്പോള്‍ എങ്ങനെ പേരിന്‍റെ വാലായി വന്നുവെന്നും അനൂപ് ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ അനൂപിന്‍റെ വിമർശനം.

എന്തുകൊണ്ട് ഇപ്പോള്‍ വടശ്ശേരി ദാമോദര മേനോൻ വരുന്നു എന്നാണല്ലോ ചോദ്യം. അത് അദ്ദേഹത്തിൻന്‍റെ പേരിന്‍റെ എക്സ്പാൻഷൻ ആണ് എന്നതാണ് ഒരു വാദം. എന്നാല്‍ എന്ത് കൊണ്ട് അദ്ദേഹത്തിന്‍റെ മുൻ സത്യപ്രതിജ്ഞകളില്‍ വരാത്ത മോനോൻ ഇപ്പോള്‍ എങ്ങനെ വന്നു എന്നതാണ് ചോദ്യം. ‘അംബേദ്കറെ അധികം വായിക്കാൻ കഴിഞ്ഞിട്ടില്ല’ എന്ന് വിഡി സതീശൻ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്, വായനക്ക് വലിയ സമയം കണ്ടെത്തുന്ന അങ്ങ് അംബേദ്കറെ വായിക്കാൻ അധിക സമയം കണ്ടെത്തണം എന്ന് മാത്രമാണ് ഈ സന്ദർഭത്തില്‍ പറയാനുള്ളത്- അനൂപ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

VADASSERY RAVEENDRANATH ANOOP എന്ന ഞാൻ.. ട്രോള്‍ അല്ല. വടശ്ശേരി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മാത്രം അല്ല , എൻ്റേയും കുടുംബപ്പേര് ആണ് ( മലയാളത്തില്‍ വടശ്ശേരി എന്നല്ല , വടാശ്ശേരി എന്നും വായിക്കും ) പക്ഷേ, ഞങ്ങള്‍ മേനോൻ, നായർ , വർമ്മ ഒന്നും അല്ല. തീയ്യ – ഈഴവ ആണ് (ഇതേ കുടുംബപേരുള്ള മുസ്ളീങ്ങളേയും ക്രിസ്ത്യാനികളേയും കണ്ടിട്ടുണ്ട്. അവർ ഈഴവർ മതം മാറിയതാവാനും സാധ്യതയുണ്ട്. കേരളത്തിലെ മുസ്ളീങ്ങളിലും, ക്രിസ്ത്യാനികളിലും ഒരു വലിയ വിഭാഗം ഈഴവർ മതം മാറിയവർ ആണല്ലോ) എന്തുകൊണ്ട് ഇപ്പോള്‍ വടശ്ശേരി ദാമോദര മേനോൻ വരുന്നു എന്നാണല്ലോ ചോദ്യം. അത് അദ്ദേഹത്തിൻന്‍റെ പേരിന്‍റെ എക്സ്പാൻഷൻ ആണ് എന്നതാണ് ഒരു വാദം.

എന്നാല്‍ എന്ത് കൊണ്ട് അദ്ദേഹത്തിന്‍റെ മുൻ സത്യപ്രതിജ്ഞകളില്‍ വരാത്ത മോനോൻ ഇപ്പോള്‍ എങ്ങനെ വന്നു എന്നതാണ് ചോദ്യം. ജാതി ഒരേ സമയം ഒരു സാമൂഹിക മൂലധനവും സാമൂഹിക അധികാരവും ആണ്. ഏതാണ്ട് ഒരു വർഷം മുൻപ് ഇന്നത്തെ മുഖ്യമന്ത്രി, അന്നത്തെ പ്രതിപക്ഷ നേതാവിനൊടൊപ്പം അന്തരിച്ച ചിന്തകൻ കെകെ കൊച്ചിനെ സന്ദർശിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഓർത്ത് പോവുന്നു ‘അംബേദ്കറെ അധികം വായിക്കാൻ കഴിഞ്ഞിട്ടില്ല” ഔദ്യോഗിക കൃത്യനിർവഹണത്തിന്‍റെ തിരക്കുകള്‍ക്കിടയിലും, വായനക്ക് വലിയ സമയം കണ്ടെത്തുന്ന അങ്ങ് അംബേദ്കറെ വായിക്കാൻ അധിക സമയം കണ്ടെത്തണം എന്ന് മാത്രമാണ് ഈ സന്ദർഭത്തില്‍ പറയാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *