പൊണ്ടാട്ടി, സത്യം തന്നെ …! നടി പ്രാര്‍ത്ഥനയും കൂട്ടുകാരിയും വിവാഹിതരായി ? വൈറലായി പുതിയ പോസ്റ്റ്

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് പ്രാർത്ഥന കൃഷ്‌ണ. കൂടെവിടെ എന്ന സീരിയലിലൂടെയാണ് പ്രാർത്ഥന പ്രശസ്തയാകുന്നത്. രാക്കുയിൽ, മണിമുത്ത് തുടങ്ങിയ സീരിയലുകളിലെ പ്രകടനവും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ താരം വിവാഹിതയായി എന്ന തരത്തിലുള്ള വിവരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വരുന്നത്. പ്രാർത്ഥന തന്നെ പങ്കുവെച്ച ചില ചിത്രങ്ങളിൽ നിന്നും റീലുകളിൽ നിന്നും അതിനു താഴെ നൽകിയ കമൻ്റുകളിൽ നിന്നുമാണ് പ്രേക്ഷകർ ഇക്കാര്യം ഉറപ്പിച്ചത്.

തന്റെ ബെസ്റ്റ് ഫ്രണ്ടിനെ വിവാഹം ചെയ്‌തതെന്നു പറഞ്ഞുകൊണ്ടാണ് മോഡൽ ആൻസിയക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. “ടോക്‌സിക് ബന്ധത്തേക്കാൾ നൂറിരട്ടി നല്ല ബന്ധം, എന്റെ പൊണ്ടാട്ടി” എന്നും വീഡിയോയ്ക്കൊപ്പം പ്രാർത്ഥന കുറിച്ചു. ഇത് റീൽ വീഡിയോ ആണോ എഐ ആണോ എന്നൊക്കെയുള്ള കമൻ്റുകൾക്ക് റീൽ അല്ല റിയൽ ആണെന്നും പ്രാർത്ഥന മറുപടി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *