ക്ഷേത്രങ്ങളിൽ സ്ഥിരം മോഷണം നടത്തിയ പുവ്വാട്ട് പറമ്പ് സ്വദേശി പിടിയിൽ
കോഴിക്കോട്: ക്ഷേത്രങ്ങളിൽ സ്ഥിരം മോഷണം നടത്തുന്ന കള്ളൻ പിടിയിലായി.കഴിഞ്ഞ ദിവസം മാവൂർ ചെറൂപ്പ ഇടിക്കോട്ട് അയ്യപ്പ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലാണ് പൂവ്വാട്ടുപറമ്പ് മുണ്ടക്കൽ നടുക്കണ്ടിപ്പുറായിൽ വീട്ടിൽ റിയാസ് (41) മാവൂർ പൊലീസിന്റെ പിടിയിലായത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസുകളിൽ പ്രതിയാണ് റിയാസ്.
മാവൂർ ഇൻസ്പെക്ടർ ഓഫ് പൊലീസ് മുഹമ്മദ് റഫീഖ്, എസ്.ഐ. രമേശ് വി.എം., എസ്.ഐ. ശിവാനന്ദൻ.എസ്.സി.പി.ഒ.മാരായ പ്രമോദ്, രജീഷ്, കൃഷ്ണൻകുട്ടി, സി.പി.ഒ.മാരായ ദീപക്, വിനീത് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

