ഷാർജയിലെ മലയാളി യുവതിയുടെയും മകളുടെയും ആത്മഹത്യയിൽ ഭർത്താവിനെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു .

ഷാർജ :ഷാർജയിലെ മലയാളി യുവതിയുടെയും മകളുടെയും ആത്മഹത്യയിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു.32 നിലകളുടെ കെട്ടിടത്തിന്റെ 15-ാം നിലയിൽ നിന്ന് കുഞ്ഞിനെ താഴേക്കിട്ട ശേഷമാണ് യുവതി ജീവനൊടുക്കിയത്. കണ്ണൂർ സ്വദേശിയായ ആർഷയും മകൾ റുഹിയുമാണ് മരിച്ചത്. അറസ്റ്റിലായ ഭർത്താവ് നിഹിലിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തിന്റെ തലേദിവസം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നെന്നും പൊലീസ് എത്തിയിരുന്നെന്നും അയൽവാസികൾ പറഞ്ഞു. ആർഷയ്ക്ക് മാനസികാരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നി​ഹിൽ പറഞ്ഞതായി സുരക്ഷാ ജീവനക്കാരൻ വെളിപ്പെടുത്തി. ഏഴ് വർഷമായി ഇതേ ഫ്ലാറ്റിലാണ് കുടുംബം താമസിക്കുന്നത്.
കെട്ടിടത്തിലെ ആറ് നിലകളിലെ പാർക്കിം​ഗ് സൗകര്യവും ജിംനേഷ്യവും ഉൾപ്പെടെയുള്ള ഭാ​ഗങ്ങൾ കണക്കാക്കുമ്പോൾ 22 നിലകളുടെ ഉയരത്തിൽ നിന്നാണ് ഇരുവരും താഴേക്ക് പതിച്ചത്. ‌‌
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. വലിയ ശബ്ദം കേട്ടാണ് ആളുകൾ ഓടികൂടിയത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് ആർഷയുടെയും മകളുടെയും മൃത​ദേഹം കിടന്നിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
നിലവിൽ ഓൺലൈൻ ബിസിനസ് നടത്തുകയാണ് ആർഷ. യുവതിയുടെ സഹോ​ദരിയും സമീപത്തെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ആർഷയുടെ ഭർത്താവിന്റെ കുടുംബാം​ഗങ്ങളും യുഎഇയിലുള്ളവരാണ്.

Leave a Reply

Your email address will not be published. Required fields are marked *