ഇസ്‌ലാം പൂർ ഗ്രാമത്തിൻ്റെ പേര് ശ്രീരാംപുര്‍ എന്നാക്കി മാറ്റാനുള്ള ബി.ജെ. പി എം . എൽ യു ടെ ആവശ്യ ത്തിന് എതിരെ ഗ്രാമീണർ രംഗ ത്തിറങ്ങി.

ജയ്പൂർ : ചരിത്രത്തെ മായ്ച്ചു കളയാനും വളച്ചൊടിക്കാനുമുള്ള സംഘ് പരിവാർ ആസൂത്രിതമായി നടത്തുന്ന പദ്ധതിയുടെ ഭാഗമായി സ്ഥല നാമങ്ങൾ മാറ്റുന്നത് തുടരുന്നു.
ഇതിൻ്റെ ഭാഗമായി
1451ല്‍ നവാബ് ഇസ്‌ലാം ഖാന്‍
സ്ഥാപിച്ച ഇസ്‌ലാം പൂർ ഗ്രാമത്തിൻ്റെ പേര് മാറ്റാനുള്ള ബി.ജെ. പി എം . എൽ യു ടെ ആവശ്യത്തിന് എതിരെ ഗ്രാമീണർ രംഗ ത്തിറങ്ങ’
രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഇസ്‌ലാംപുര്‍ ഗ്രാമത്തിന്റെ പേര് ശ്രീരാംപുര്‍ എന്നാക്കണമൊവശ്യപ്പെട്ട ബിജെപി എംഎല്‍എക്കെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. ഗ്രാമത്തിന്റെ പേര് മാറ്റരുതെന്നാവശ്യപ്പെട്ട് പ്രദേശത്തുകാര്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.

ജുന്‍ജുനുവിലെ ബിജെപി എംഎല്‍എയായ രാജേന്ദ്ര ബാംബൂവാണ് ഇസ്‌ലാംപുരിന്റെ പേര് ശ്രീരാംപുര്‍ എന്ന് മാറ്റാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇതില്‍ അഭിപ്രായം തേടി ജില്ല കലക്ടര്‍ക്ക് കത്ത് വന്നതോടെയാണ് പേര് മാറ്റത്തിനുള്ള നീക്കം ആളുകള്‍ അറിഞ്ഞത്. ഇതോടെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

“എന്നാല്‍, ജനവികാരം ഉള്‍ക്കൊണ്ടാണ് പേര് മാറ്റാന്‍ ആവശ്യപ്പെട്ടതെന്നാണ് രാജേന്ദ്ര ബാംബൂ എംഎല്‍എ വാദിച്ചത്. ഇസ്‌ലാംപുര്‍ എന്ന പേര് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പുള്ളതാണെന്നും ഇന്നത്തെ സാഹചര്യത്തില്‍ അത് ശ്രീരാംപുര്‍ എന്ന് മാറ്റുകയാണ് അനുയോജ്യമെന്നും എംഎല്‍എ പറയുന്നു. എത്രയും വേഗം പേരുമാറ്റം നടപ്പാക്കണമെന്നാണ് ആവശ്യമെന്നും രാജേന്ദ്ര ബാംബൂ പറഞ്ഞു.

എന്നാല്‍, ഇസ്‌ലാംപുരില്‍ നിന്നുള്ള ഒരുകൂട്ടം ഗ്രാമീണര്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജുന്‍ജുനു കലക്ടറേറ്റിലെത്തി ഗ്രാമത്തിന്റെ പേര് മാറ്റരുതെന്ന് കലക്ടറോട് അഭ്യര്‍ഥിച്ചു. ബിജെപി എംഎല്‍എക്കെതിരായി മുദ്രാവാക്യങ്ങളും ഉയര്‍ത്തി.
ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പേരുമാറ്റണമെന്ന ഒരു ആവശ്യവുമില്ല. ഈ വിഷയത്തെ വര്‍ഗീയപരമാക്കി മാറ്റാനും അനുവദിക്കില്ല. പേര് മാറ്റരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്’ -ഇസ്‌ലാംപുരിലെ മുന്‍ ഗ്രാമമുഖ്യനായ അമിന്‍ മനിയര്‍ പറഞ്ഞു. ഗ്രാമവാസികളുടെയോ പഞ്ചായത്തിന്റെയോ അനുമതി കൂടാതെ പേരുമാറ്റാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *