ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് ഒരുങ്ങി വടക്കെ അമേരിക്കൻ നഗരങ്ങൾ..
32 ടീമുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ടീമുകളുടെ എണ്ണം 48 ആയി വർദ്ധിപ്പിച്ചത്. പുതിയ ഫോർമാറ്റ് അനുസരിച്ച്, 4 ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളായാണ് ടീമുകളെ തിരിച്ചിരിക്കുന്നത്
ന്യൂയോർക്:ലോകത്തിലെ ഏറ്റവും വലിയ കളി മാമാങ്കത്തിന്
പന്തുരു ളാൻ ഇനി
മണിക്കൂറുകൾ മാത്രം ബാക്കി
ഫിഫ ലോകകപ്പി ന്
യു.എസിലും മെക്സികോയിലും കാനഡയിലുമായി നടക്കുന്ന കളികൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് വടക്കെ അമേരിക്കൻ വൻക സാക്ഷ്യം വഹിക്കാൻ പോവുന്നത്.
മുമ്പ് 32 ടീമുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ടീമുകളുടെ എണ്ണം 48 ആയി വർദ്ധിപ്പിച്ചത്. പുതിയ ഫോർമാറ്റ് അനുസരിച്ച്, 4 ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളായാണ് ടീമുകളെ തിരിച്ചിരിക്കുന്നത്
ഹൈബ്രിഡ് പുൽത്തകിടി; സെൻസറി മുറികൾ
പ്രകൃതിദത്തമായ പുല്ലും കൃത്രിമ നാരുകളും ചേർത്തുള്ള അത്യാധുനിക ഹൈബ്രിഡ് പുൽത്തകിടികളാണ് 16 സ്റ്റേഡിയങ്ങളിലും. തണുപ്പിച്ച ട്രക്കുകളിൽ കൊണ്ടുവന്ന സ്വാഭാവിക ‘കെന്റക്കി ബ്ലൂഗ്രാസ്’ ആണ് സ്റ്റേഡിയങ്ങളിൽ പാകിയിരിക്കുന്നത്. മണൽ പാളികളും വാക്വം വെന്റിലേഷൻ സംവിധാനങ്ങളും ഇതിനായി ഉപയോഗിച്ചു. ഇൻഡോർ സ്റ്റേഡിയങ്ങളിലും മെക്സികോ സിറ്റി പോലുള്ള ഉയർന്ന പ്രദേശങ്ങളിലും ഒരേതരം കളിസ്ഥലം ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.
യു.എസിലെ ചില സ്റ്റേഡിയങ്ങളുടെ വീതി കൂട്ടാനായി ഗാലറിയുടെ ഭാഗങ്ങൾ പൊളിച്ചുമാറ്റി. ഫൈനൽ നടക്കുന്ന ന്യൂയോർക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലും ലോസ് ആഞ്ജലസിലെ സോഫി സ്റ്റേഡിയത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി, കടുത്ത ശബ്ദവും വെളിച്ചവും കാരണം ബുദ്ധിമുട്ടുന്ന കാണികൾക്കായി എല്ലാ 16 സ്റ്റേഡിയങ്ങളിലും പ്രത്യേക ‘സെൻസറി മുറികൾ’ ഒരുക്കിയിട്ടുണ്ട്.

