ഒൻപതാം ക്ലാസ് പാഠ പുസ്തകത്തിൽ എസ്ഐആറിനെ പ്രകീർ ത്തിക്കുന്ന അധ്യായം ഉൾപ്പെടുത്തി എൻസിഇആർടി .വിമർശന വുമായി പ്രതിപക്ഷ പാർട്ടികൾ.
ന്യൂഡൽഹി :ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ എസ്ഐആറിനെ പ്രകീർത്തിക്കുന്ന അധ്യായം ഉൾപ്പെടുത്തി എൻസിഇആർടി ഒൻപതാം ക്ലാസിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടുള്ള ഈ പുതിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.”തിരഞ്ഞെടുപ്പുകൾ” (Elections) എന്ന് പേരിട്ടിരിക്കുന്ന ഈ അധ്യായം പുതുതായി രൂപകൽപ്പന ചെയ്ത ‘Understanding Society: India and Beyond, Part 1’ എന്ന പാഠപുസ്തകത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തെവിടെയുമുള്ളതിനേക്കാൾ സമാനതകളില്ലാത്തതും സവിശേഷവുമാണെന്ന് ഇത് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള 96.8 കോടിയിലധികം വരുന്ന യോഗ്യരായ വോട്ടർമാരെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്.വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നിലവിൽ പല സംസ്ഥാനങ്ങളിലും തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ മാറ്റം. ഇതേ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ ഈ നടപടിക്കെതിരെ കടുത്ത വിമർശനവുമായ രംഗത്തെത്തിയിട്ടുണ്ട്.

