ഹോര്‍മുസിന് സമീപമുള്ള ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ യുഎസ് ആക്രമണം
ടെഫ്റാൻ : പശ്‌ചി മേഷ്യൻ സംഘർഷത്തിന് വിരാമമിടാൻ യു.എസ് ഇറാനുമായി ഒപ്പിട്ട കരാറിൻ്റെ ഭാവി അനിശ്ചിതത്വത്തിലാക്കി വീണ്ടും സംഘര്‍ഷം .

ഹോര്‍മുസിന് സമീപമുള്ള ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ യുഎസ് ആക്രമണംനടത്തി. തെക്കന്‍ ഇറാനിലെ സിറിക് നഗരത്തിലെ ടവറിലാണ് യുഎസ് ഡ്രോണുകള്‍ പതിച്ചത്. മൂന്നിടങ്ങളില്‍ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിറിക്കിലെ യുഎസ് ആക്രമണം ഏകപക്ഷീയമായ നടപടിയാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഐആര്‍ജിസി അറിയിച്ചു. അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നീണ്ടുപോകില്ലെന്നാണ് വിലയിരുത്തല്‍. നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്
കഴിഞ്ഞ ദിവസം ഒരു ചരക്ക് കപ്പലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിനുള്ള മറുപടിയെന്ന നിലയ്ക്കാണ് യുഎസിന്റെ ആക്രമണമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചരക്ക് കപ്പലിന് നേരെയുള്ള ഇറാന്റെ ഡ്രോണാക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും വിഡ്ഢിത്തം നിറഞ്ഞ നടപടിയാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്ഇതിനിടെ തെക്കന്‍ ലെബനാനിലെ സൈനിക നീക്കം ഇസ്രായേല്‍ ശക്തമാക്കിയിരിക്കുകയാണ്. ഇറാന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

