AI girlfriend

നമ്മള്‍ ആ ലക്ഷ്യം കൈവരിച്ചു മരണപ്പെട്ട വിദ്യാർഥികൾക്ക് നീതി ലഭിച്ചു. അഭിജിത് ദീപ്ക

ന്യൂഡല്‍ഹി:   രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിന് പിന്നാലെ ജന്തർമന്തറിൽ ആവേശകരമായ പ്രസംഗവുമായി സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്‌കെ. നമ്മള്‍ ആ ലക്ഷ്യം കൈവരിച്ചുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചുവെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. ജന്തർമന്തറിൽ തടിച്ചുകൂടിയ വിദ്യാർത്ഥികൾ വലിയ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ ഏറ്റെടുത്തത്.  ‘ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത്. നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ, ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ആരുടെ രാജി വേണമെങ്കിലും സ്വീകരിക്കാമെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു.നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ജീവനൊടുക്കിയ കുട്ടികളുടെ പേര് വായിച്ചുകൊണ്ടായിരുന്നു ദീപ്‌കെയുടെ പ്രതികരണം. മരണപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിച്ചുവെന്നും ദീപ്‌കെ പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സിജെപി വ്യക്തമാക്കിയിരുന്നു. അതേസമയം വിദ്യാഭ്യാസ മന്ത്രി ഉടൻ പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി.യുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങളാണ് രാജ്യത്ത് നടന്നു കൊണ്ടിരുന്നത്. മന്ത്രി രാജി വെക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആദ്യ നിലപാടെങ്കിലും, പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരക്കാർ കർശന നിലപാടെടുത്തതോടെ സർക്കാരിന് വഴങ്ങേണ്ടി വന്നു. സമരക്കാരുമായി കേന്ദ്ര സർക്കാർ ഇന്ന് നാലാം ഘട്ട ചർച്ച നടത്താനിരിക്കെയാണ് ഈ നിർണ്ണായക രാഷ്ട്രീയ നീക്കം പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പദവി ഒഴിഞ്ഞില്ലെങ്കിൽ രാജ്യവ്യാപകമായി കനത്ത പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് സി.ജെ.പി.യുടെ മുന്നറിയിപ്പ്. മന്ത്രി രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരച്ചൂടിൽ അമരുമെന്നും തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും സമരക്കാർ വ്യക്തമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *