AI girlfriend

മാമ്പുഴയിലെക്ക് ഓട്ടോ മറിഞ്ഞു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കുറ്റിക്കാട്ടൂർ : ( കോഴിക്കോട് ) മാമ്പുഴയിലെക്ക് ഓട്ടോ മറിഞ്ഞു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ ജോഷിയുടെ ഓട്ടോയാണ്
ഇന്നലെ പുലർച്ചെ
കണിയാത്ത് പാലത്തിൻ നിന്നും പുഴ യിലേക്ക് മറിഞ്ഞത്. ഒഴുക്കുള്ള പുഴയിൽ ഡ്രൈവർ ജോഷി നീന്തി രക്ഷപ്പെട്ടു .
ഒഴുക്കിൽ പെട്ട ഓട്ടോ പുഴയിൽ
കുറച്ചു ദൂരം ഒഴുകി പുഴക്കടിയിലേക്ക് പോയി രുന്നു ഇന്ന് രാവിലെ നാട്ടുകാർ ചേർന്നാണ് വളരെ സാഹസികമായി  ഓട്ടോ വെളളത്തിനടിയിൽ നിന്നും കരക്കടിപ്പിച്ചത് .
കൈവരിയില്ലാത്ത പാലത്തിൽ നിന്നും ഓട്ടോ തെന്നി മറിയുകയായിരുന്നു .
പുഴക്ക് കൈവരി യില്ലാത്തത് യാത്രക്കാർക്കും വാഹനത്തിനും വലിയ ഭീഷണിയാണ്

Leave a Reply

Your email address will not be published. Required fields are marked *