AI girlfriend

ബിഹാര്‍ നിയമസഭാ ഉപതെ രഞ്ഞെടുപ്പ് : താമര ഒടിച്ച് പ്രശാന്ത് കിഷോറിന് അട്ടിമറി ജയം

പറ്റ്ന :ബിഹാര്‍ നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ ബങ്കിപ്പൂരില്‍ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി പ്രശാന്ത് കിഷോറിന് അട്ടിമറി ജയം. ബിജെപിയുടെ യുവനേതാവ് നീരജ് കുമാറിനെയാണ് പ്രശാന്ത് കിഷോര്‍ പരാജയപ്പെടുത്തിയത്. 18,953 വോട്ടിനാണ് പ്രശാന്ത് കിഷോറിന്റെ ജയം. പാര്‍ട്ടിയുടെ ഉറച്ച കോട്ടയെന്നറിയപ്പെടുന്ന ബങ്കിപ്പൂരിലെ പരാജയം ബിജെപിക്ക് വന്‍ തിരിച്ചടിയായി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിലവിലെ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ 51,936 വോട്ടിന് വിജയിച്ച മണ്ഡലമാണിത്. വര്‍ഷങ്ങളായി ബിജെപി സ്ഥാനാര്‍ഥികള്‍ മാത്രം വിജയിക്കുന്ന മണ്ഡലമാണ്. ദേശീയ അധ്യക്ഷനായതോടെ നിതിന്‍ നബിന്‍ രാജിവെച്ചതോടെയാണ് ബങ്കിപ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്

ജന്‍ സുരാജ് സ്ഥാപകന്‍ കൂടിയായ പ്രശാന്ത് കിഷോര്‍ 63,203 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയുടെ നീരജ് കുമാറിന് 44,250 വോട്ട് നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. മൂന്നാംസ്ഥാനത്തുള്ള ആര്‍ജെഡിയുടെ രേഖ കുമാരി 14,085 വോട്ട് നേടി.

Leave a Reply

Your email address will not be published. Required fields are marked *