AI girlfriend

പള്ളികൾ കേന്ദ്രീകരിച്ച് കവർച്ചനടത്തുന്ന വയനാട് സ്വദേശിയെ പോലീസ് അറസ്‌റ്റ് ചെയ്തു

കോഴിക്കോട് :ഭക്തനായി പള്ളിയിലെത്തി മോഷണം തൊഴിലാക്കിയ വയനാട് സ്വദേശി പിടിയിൽ
ബത്തേരി മലവയൽ തൊവരി മല മൂർക്കൻ വീട്ടിൽ ഷംസാദി നെ(39)യാണ് സിറ്റി ക്രൈം സ്ക്വാഡും ബേപ്പൂർ പൊലീസും ചേർന്നു പിടികൂടിയത്. കഴിഞ്ഞ ജൂൺ 26ന് ചാലിയം
ജംഇയ്യത്ത് സംഘത്തിന്റെ ഓഫിസി ന്റെ പൂട്ട് പൊളിച്ച് 10,000 രൂപ
മോഷ്ടിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്
ഒട്ടേറെ കവർച്ച കേസുകളിൽ പ്രതിയായ ഇയാൾ രണ്ടുമാസം മുൻപ് ജയിൽ മോചിതനായ ശേഷം വിവിധ ജില്ലകളിലായി 15 പള്ളികളിലെ നേർച്ചപ്പെട്ടിക ളും സ്കൂൾ ഓഫിസുകളിലും കവർച്ച നടത്തിയതായി
അന്വേഷണത്തിൽ കണ്ടെത്തി.

വിശദമായ ചോദ്യം ചെയ്യ ലിൽ 15 പുതിയ മോഷണക്കേ സുകൾക്കു തുമ്പുണ്ടായതായി പൊലീസ് അറിയിച്ചു.

വിവിധ പൊലീസ് സ്റ്റേഷനു കൾ ഇയാളെ തിരയുന്നതിനിടെ യാണു സിറ്റി ക്രൈം സ്ക്വാഡി ന്റെ വലയിലാകുന്നത്. മോഷ ണം ലക്ഷ്യമിടുന്ന പള്ളികളിൽ ആദ്യം ഭക്തനെന്ന വ്യാജേന എത്തി സാഹചര്യം വിലയിരു ത്തിയ ശേഷമാണ് കവർച്ച. മോഷണത്തിന് ശേഷം
തമിഴ്നാട്ടിലേക്ക് പോകുകയും പിന്നീട് അടുത്ത മോഷണത്തിനാ യി വീണ്ടും കേരളത്തിലെത്തു കയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.

കണ്ണൂർ, വയനാട്, കോഴി ക്കോട്, തൃശൂർ, ആലപ്പുഴ ജില്ല കളിലെ വിവിധ പള്ളികളിലാണു നേർച്ചപ്പെട്ടി മോഷണം
നടത്തിയതെന്ന് പൊലീസ്
പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *