പകൽ യൂത്ത് കോൺഗ്രസ് രാത്രി ലഹരിക്കടത്ത്: ബൂത്ത് പ്രസിഡണ്ട് പിടിയിൽ.
കാസർഗോഡ്: ലഹരിക്കേസിൽ കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്ററും യൂത്ത് കോൺഗ്രസ് ബൂത്ത് ഭാരവാഹിയുമായ മുഹമ്മദ് ഹുസൈൻ അറസ്റ്റിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചന്ദേര പൊലീസാണ് ഇയാളെയും സംഘത്തെയും പിടികൂടിയത്.
എറണാകുളം വെങ്ങോല സ്വദേശികളായ പി.എ. അബ്ദുൾ സലാം, കെ.എച്ച്. മുഹമ്മദ് ഹുസൈൻ, പി.എ. അബ്ബാസ് എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇവരെല്ലാം സജീവ കോൺഗ്രസ് പ്രവർത്തകരാണ്. കാലിക്കടവിൽ വച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്ന് 139.29 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തത്.
വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്തിന്റെ പ്രസിഡന്റാണ് പിടിയിലായ മുഹമ്മദ് ഹുസൈൻ. കോൺഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളിൽ ഇയാൾ നേരത്തെ പങ്കെടുത്തിരുന്നു എന്നതും ശ്രദ്ധേയമാണ്. പിടിയിലായവരിൽ ഒരാളായ അബ്ദുൾ സലാമിന്റെ വീട്ടിൽ മുൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
അതുപോലെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം അബ്ദുൾ സലാം നിയമസഭയിൽ എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മന്ത്രിയാകുന്നതിന് മുമ്പുള്ളതാണ് ഈ സന്ദർശനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ചന്ദേര പൊലീസ് അറിയിച്ചു.

