AI girlfriend

ബംഗ്ലാദേശി യാണെന്ന് മുദ്രകുത്തി പശ്ചിമ ബംഗാളിലെ മുസ്‌ലിം സ്ത്രീയെ നാടു കടത്തി

കൊൽക്കത്ത : പൗരത്വത്തിൻ്റെ പേരിൽ മറ്റൊരു മുസ്‌ലിം സ്ത്രീയെ കൂടിനാടുകടത്തി

ബംഗ്ലാദേശിയാണെന്ന് മുദ്രകുത്തി പശ്ചിമ ബംഗാൾ നോർത്ത് 24 പാർഗാന ജില്ലക്കാരിയാ സഹീദ ഫകീർ (40) നെ യാണ് ബംഗ്ളാദേശിലേക്ക് നാടു കടത്തി മുംബൈയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്ത സഹീദയെ ദിവസങ്ങൾക്ക് ശേഷം ആസ്സാമിൽ നിന്നാണ് ബംഗ്ലാദേശിലേക്ക് പുറന്തള്ളിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം . ജനന സർട്ടിഫിക്കറ്റ് , വോട്ടർ ഐഡി കാർഡ് ,പാൻ കാർഡ് , ഭൂമി രേഖകൾ അടക്കമുള്ള തിരിച്ചറിയൽ രേഖകൾ ഉണ്ടായിട്ടും സഹീദയെ ഇന്ത്യൻ പൗരയാണെന്ന് അംഗീകരിക്കാൻ പര്യാപ്തമായില്ല. ഭർത്താവും രണ്ടു മക്കളും അടക്കം ഇന്ത്യയിലുണ്ടായിരിക്കെയാണ് സഹീറയുടെ ദുരവസ്ഥ.

നവി മുംബൈയിൽ വെച്ച് കഴിഞ്ഞ ജൂലൈ 18 നാണ് സാധങ്ങൾ വാങ്ങിക്കാൻ വേണ്ടി കടയിലേക്കിറങ്ങിയ സഹീദയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ശേഷം ബംഗ്ലാദേശിയെന്ന മുദ്ര കുത്തി തടവിലാക്കിയത്. ചെമ്പൂരിൽ തന്നെയുള്ള ഡിറ്റെൻഷൻ സെന്ററിൽ മുഴുവൻ രേഖകളും ഹാജരാക്കിയെങ്കിലും മൂന്ന് ദിവസത്തിന് ശേഷം സഹീറയെ ബംഗ്ലാദേശിലേക്ക് അയച്ചു എന്ന അറിയിപ്പാണ് ലഭിച്ചതെന്ന് ഭർത്താവ് ജുമ്മാൻ ഫകീർ പറഞ്ഞു. സഹീറയെ തിരിച്ചുകൊണ്ടുവരാൻ കൊൽക്കത്ത കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *