ദേശീയ പതാകയേന്തി യാത്ര നടത്തിയ ബി.ജെ.പി പതാക പാർട്ടി ഓഫീസിൽ വലിച്ചിട്ടതായി പരാതി
കാസർകോട്: ദേശീയ പതാകയേന്തി യാത്ര നടത്തിയ ബി.ജെ.പി പതാ ഓഫീസിൽ വലിച്ചെറിഞ്ഞതായി പരാതി .ബിജെപി കാസർകോട് ജില്ലാ ഓഫീസിലാണ് ദേശീയ പതാകയോട് അനാദരവെന്ന പരാതിയുയർന്നത്. ഓഫീസിന്റെ ഒരു ഭാഗത്ത് കൂട്ടിയിട്ട നിലയിലാണ് ദേശീയപതാകകൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുമ്പളയിൽ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തിരംഗ യാത്രയ്ക്ക് ശേഷം ഉപയോഗിച്ച പതാകകളാണ് ഓഫീസിന്റെ മൂലയിൽ മടക്കിവെക്കാതെ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത വിമർശനമാണ് ഉയരുന്നത്. കുറ്റക്കാർക്കെതിരേ കർശന നടപടി വേണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈഎഫ്ഐ പരാതി നൽകി. സംഭവത്തിൽ ഇതുവരെ ബിജെപിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണങ്ങൾ ലഭ്യമായിട്ടില്ല.

