AI girlfriend

പശ്ചിമ ബംഗാളിലെ ബങ്കുരയിൽ സി.ജെ. പി പ്രവർത്തകൻ്റെ പിതാവ് കൊല്ലപ്പെട്ടത് ബി.ജെ. പി ഗുണ്ടകളുടെ അക്രമണത്തിൽ . ആറ് പേരെ അറസ്റ്റ് ചെയ്തു

കൽക്കത്ത:പശ്ചിമ ബംഗാളിലെ ബങ്കുരയിൽ സി.ജെ. പി പ്രവർത്തകൻ്റ പിതാവും . 51-കാരനുമായ ഷെയ്ഖ് മുഹമ്മദ് കൊല്ലപ്പെട്ടത് ബി.ജെ. പി ഗുണ്ടകളുടെ അക്രമണത്തിൽ നിന്ന് മകൻ
ഷെയ്ഖ് അബ്ദുൾ ഹാഫിസ് നെ രക്ഷിക്കുന്നതിനിടയിൽ രണ്ട് ദിവസം മുമ്പ് ഒരു പ്രാദേശിക ഗ്രാമീണ പ്രൈമറി സ്കൂളിൽ ചെന്ന്, കുടിവെള്ളം ശുദ്ധമാണോ, ശൗചാലയങ്ങൾ പ്രവർത്തിക്കുന്നുണ്ടോ, കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ മകൻ ഹാഫിസ് അന്വേഷിച്ചിരുന്നു . ഇത് ഓഗസ്റ്റ് 13-നായിരുന്നു. എന്നാൽ ഓഗസ്റ്റ് 15-ന് രാത്രിയോടെയാണ് അദ്ദേഹത്തിന്റെ പിതാവായ 51-കാരൻ ഷെയ്ഖ് മുഹമ്മദ് മാഫിക് കൊല്ലപ്പെട്ടത്
ഷെയ്ഖ് മുഹമ്മദ് മാഫിക് പശ്ചിമബംഗാളിൽ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, അദ്ദേഹത്തിന്റെ ഭാര്യയും CJP പ്രവർത്തകൻ അബ്ദുൽ ഹഫീസിന്റെ ഉമ്മയുമായ ഹസീന ബീഗത്തെ പ്രതിയായ ആസാദ് ഭീഷണിപ്പെടുത്തിയതായി കുടുംബം.
മകൻ “തീവ്രവാദ സംഘടനയിൽ ചേർന്നെന്നും പാകിസ്ഥാനിൽ നിന്ന് പണം വാങ്ങുന്നെന്നും” പറഞ്ഞ പ്രതിയായ ബിജെപി പ്രവർത്തകൻ അസാദ് , “മര്യാദയ്ക്ക് നടന്നില്ലെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും” മുന്നറിയിപ്പ് നൽകിയതായി ഹഫീസ് പറഞ്ഞു.
സിജെപി പ്രവർത്തകനായ മകനെ ഹിന്ദുത്വവാദികളുടെ മർദനത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് 51 കാരനായ ഷെയ്ഖ് മുഹമ്മദ് മാഫിക് മർദനമേറ്റ് കൊല്ലപ്പെട്ടത്. മാഫിക്കിൻ്റെ ഭാര്യയായ ഹസീന ബീഗം നൽകിയ പരാതിയിലാണ് അറസ്റ്റ്. വടിയും കമ്പികളും മറ്റ് ആയുധങ്ങളുമെടുത്താണ് മാഫിക്കിൻ്റെ മകനായ ഷെയ്ഖ് അബ്ദുൽ ഹഫീസിനെ ആക്രമിക്കാൻ ബിജെപി പ്രവർത്തകർ ഓഗസ്റ്റ് 13 ന് രാത്രിയോടെ എത്തിച്ചേർന്നത്. അറസ്റ്റ് ചെയ്തവരിൽ എഫ്ഐആറിൽ പേരുള്ള മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലും ബാക്കിയുള്ള അഞ്ച് പേരെ ജുഡീഷ്യൽ കസ്റ്റഡിയിലും കോടതി അയച്ചു.

 

 

.

Leave a Reply

Your email address will not be published. Required fields are marked *