AI girlfriend

ഇസ്രായേലിന്റെ ഗസ്സ ഉപരോധത്തെ വെല്ലുവിളിച്ചുകൊണ്ട് ഫ്രീഡം ഫ്ലോട്ടില്ല കോയലിഷന്റെ (FFC) പുതിയ ദൗത്യം.

ഇസ്രായേലിന്റെ ഗസ്സ ഉപരോധത്തെ വെല്ലുവിളിച്ചുകൊണ്ട് ഫ്രീഡം ഫ്ലോട്ടില്ല കോയലിഷന്റെ (FFC) പുതിയ ദൗത്യ ആരംഭിച്ചു.ഒക്ടോബറോടെ ഗസ്സ തീരത്ത് എത്തുക എന്ന ലക്ഷ്യത്തോടെ യൂറോപ്പിലെ വിവിധ തുറമുഖങ്ങൾ കടന്നാണ് കപ്പലുകളുടെ ഈ യാത്ര.മുൻ ദൗത്യങ്ങളിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകർക്ക് നേരെ ഇസ്രായേലി സേനയുടെ ഭാഗത്തുനിന്ന് അതിക്രൂരമായ ആക്രമണങ്ങളും മർദ്ദനങ്ങളും ലൈംഗിക അതിക്രമങ്ങളുമുണ്ടായിട്ടും,അതൊന്നും വകവെക്കാതെയാണ് അവർ ഈ ദൗത്യവുമായി മുന്നോട്ടുപോകുന്നത്. മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ എന്നിവരടങ്ങുന്ന സംഘമാണ് ഈ ദൗത്യത്തിൽ പങ്കാളികളാകുന്നത്.

നോർവേ,സ്വീഡൻ, ഡെൻമാർക്ക് തുടങ്ങിയ സ്കാൻഡിനേവിയൻ രാജ്യങ്ങൾ സന്ദർശിച്ച് ‘ഹന്തല II’ കപ്പലും, യുകെയിൽ നിന്ന് പുറപ്പെട്ട് അയർലൻഡ്, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങൾ കടന്ന് ‘കേറ്റ്’ എന്ന കപ്പലും നിലവിൽ യാത്രയിലാണ്. ഇനി സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി വഴി ഇവ ഗസ്സയിലേക്ക് തിരിക്കും.വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗസ്സയിലെ സാഹചര്യം ഗുരുതരമായി തന്നെ തുടരുകയാണ്. 82 ശതമാനത്തിലധികം കുടുംബങ്ങൾക്ക് കുടിവെള്ളമില്ലെന്നും ആശുപത്രികൾക്കും സഹായ കേന്ദ്രങ്ങൾക്കും നേരെ ആക്രമണം തുടരുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *