AI girlfriend

എല്ലാ മതങ്ങളോടും ഒരേ സമീപനം മുസ്‌ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം . സുകുമാരൻ നായർ

കോട്ടയം:എല്ലാ മതങ്ങളോടും ഒരേ സമീപനമാണെന്നും അതിൽ മുസ്‌ലിം സമുദായത്തോട കൂടുതൽ ഇഷ്ടമുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. നാടിന്റെ പൊതുവായ സൗഹൃദ അന്തരീക്ഷം നിലനിർത്താൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി ഷംസുദ്ദീനും പ്രതികരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകൾ നൽകുന്ന എൻഎസ്എസ് പോലുള്ള പ്രസ്ഥാനങ്ങളുടെ നിർദേശങ്ങൾ വകുപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കോട്ടയത്ത് ഡിപ്പാർട്ട്മെന്റിന്റെ ഫയൽ അദാലത്തിനായി എത്തിയ മന്ത്രി എൻ.ഷംസുദ്ദീൻ സുകുമാരൻ നായരെ എൻഎസ്എസ് ആസ്ഥാനത്തെത്തി സന്ദർശിക്കുകയായിരുന്നു. ചുമതലയേറ്റെടുത്തപ്പോൾ തന്നെ സംസാരിച്ചിരുന്നുവെന്നും കോട്ടയത്ത് എത്തുമ്പോൾ കാണാമെന്ന് അറിയിച്ചിരുന്നുവെന്നും സന്ദർശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് എൻഎസ്എസ് നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും നൂറുകണക്കിന് വിദ്യാലയങ്ങളും കലാലയങ്ങളും വളരെ മികച്ച രീതിയിൽ നടത്തുന്ന സംഘടനയാണ് എൻഎസ്എസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയിൽ ക്രെഡിബിലിറ്റിയുള്ളവരുടെ ഉപദേശ നിർദേശങ്ങൾ വകുപ്പിനെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമാണെന്നും മന്ത്രി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *