മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്ഡിപിഐ മാവൂരിൽ പ്രതിഷേധ റാലിയും സംഗമവും നടത്തി.
മാവൂർ : എസ്.ഐ.ആർ അട്ടിമറിയിലൂടെ ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കുന്നതിനെതിരെ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക ജനാധിപത്യത്തിന് കാവലാവുക എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റി മാവൂരിൽ റാലിയും പ്രതിഷേധ സംഗമവും നടത്തി. പ്രതിഷേധ സംഗമം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സിദ്ദീഖ് കരുവംപൊയിൽ ഉദ്ഘാടനം ചെയ്തു. ഭരണഘടന ഉറപ്പു നൽകുന്ന വോട്ടവകാശം ആരുടെയും ഔദാര്യം അല്ലെന്നും എസ് ഐ ആർ അട്ടിമറിച്ച് പൗരന്റെ വോട്ടവകാശം ഇല്ലാതാക്കുന്നത് പൗരന്റെ മൗലികാവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാൻ ഉള്ള നീക്കം ആണെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സിദ്ധീഖ് കരുവംപൊയിൽ പറഞ്ഞു. കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തന്റെ അധികാരങ്ങളെ ദുർവിനിയോഗം ചെയ്തു കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയ അജണ്ടകൾക്ക് കൂട്ടുനിന്നു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുകയും ചെയ്യുന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ രാജി വെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രതിഷേധ റാലിക്ക് മണ്ഡലം പ്രസിഡന്റ് ഹനീഫ പാലാഴി, അഷറഫ് കുട്ടിമോൻ, പി പി റഷീദ്,കെ കെ കബീർ, മുഹമ്മദ് നദ്‌വി, യൂ കെ ശരീഫ് തുടങ്ങിയവർ നേതൃത്വം നൽകി.

