നരിക്കുനിയിൽ ഇലക്ട്രിക് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; ഭർത്താവിന് പരിക്ക്
നരിക്കുനി :നരിക്കുനിയിൽ നിയന്ത്രണം വിട്ട ഇലക്ട്രിക് സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു.
കൂടത്തിൽ മുർഷിദ (26) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് ജാസിമിന്പരിക്കേറ്റു.ഞായറാഴ്ച രാത്രി 9.30-ഓടെ നരിക്കുനി – പന്നൂർ റോഡിലെ കൂടത്തിൽ ഭാഗത്തായിരുന്നു അപകടം. ഭർത്താവിനൊപ്പം ഇലക്ട്രിക് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

