AI girlfriend

കുറ്റിക്കാട്ടൂരിൽ രാസ ലഹരിയുമായി യുവാവ് പോലീസിന്റെ പിടിയിൽ.

കുറ്റിക്കാട്ടൂർ (  കോഴിക്കോട് ) കുറ്റിക്കാട്ടൂരിൽ രാസ ലഹരിയുമായി യുവാവ് പോലീസിന്റെ പിടിയിലായി.
പെരുമണ്ണ മാറാടി ജംഷീർ (34)
ആണ് പിടിയിലായത്.
ഇന്നലെ രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
മെഡിക്കൽ കോളേജ് പോലീസ് നടത്തിയ പരിശോധനയിൽ
ഇയാൾ പിടിയിലാവുന്നത്.
ബൈക്കിൽ വരികയായിരുന്ന ജംഷീർ പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കുറ്റിക്കാട്ടൂർ ക്ഷേത്ര റോഡിൽ വെച്ച്പോലീസ് പിന്തുടർന്ന് പിടി കൂടിയത്.
പോലീസ് പിന്തുടർന്ന
പിടികൂടുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ ജംഷീറിന്റെ പക്കൽ നിന്നും വിപണിയിൽ ഏകദേശം 35,000 രൂപ വിലമതിക്കുന്ന
8.2ഗ്രാം എംഡി എം എ കണ്ടെത്തി.
കുറ്റിക്കാട്ടൂർ പൂവാട്ടുപറമ്പ് പെരുമണ്ണ ഭാഗങ്ങളിൽ ലഹരിമരുന്ന് വിൽപ്പന നടത്തുന്ന പ്രധാനിയാണ് പോലീസിന്റെ പിടിയിലായ ജംഷീർ .
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *