AI girlfriend

കൈക്കൂലി പണം സൂക്ഷിക്കാൻ വൈക്കം സർക്കിൾ ഇൻസ്‌പെക്ടർ ഷമീർഖാൻ അക്കൗണ്ട് ആരംഭിച്ചത് അസം സ്വദേശിയുടെ പേരിൽ.

വൈക്കം :മണ്ണ് മാഫിയയിൽ നിന്നും ടിപ്പർ ഉടമകളിൽ നിന്നും  കൈക്കൂലിപ്പണം വാങ്ങാൻ വൈക്കം സർക്കിൾ ഇൻസ്‌പെക്ടർ ഷമീർഖാൻ അക്കൗണ്ട് ആരംഭിച്ചത് അസം സ്വദേശിയുടെ പേരിൽ വൈക്കം കാനറാ ബാങ്കിൽ അസം സ്വദേശിയുടെ അധാറും പാൻകാർഡും ഉപയോഗിച്ച് അക്കൗണ്ട് ആരംഭിച്ച ഷമീർഖാൻ , ഈ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നതിനായി വൈക്കത്തെ മറ്റൊരു മലയാളിയുടെ ഫോൺ നമ്പരും ഉപയോഗിച്ചു. ഈ അക്കൗണ്ടിന്‍റെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനായി വിജിലൻസ് സംഘം വൈക്കം കാനറാ ബാങ്കിൽ പരിശോധന നടത്തുകയാണ്.

കഴിഞ്ഞ മാസം അഞ്ചിനാണ് വൈക്കം കാനറാ ബാങ്കിന്‍റെ ശാഖയിൽ ഷമീർ ഖാൻ അക്കൗണ്ട് ഓപ്പൺ ചെയ്തത്. ഇതിന് ശേഷം ഏഴാം തീയതി മുതൽ ഈ അക്കൗണ്ടിലേയ്ക്ക് പണം വന്നു തുടങ്ങിയിരുന്നു. ഇന്നലെ വരെയുള്ള സമയത്തിനിടെ രണ്ടര ലക്ഷത്തോളം രൂപയാണ് ഷമീർഖാൻ തുടങ്ങിയ ഈ അക്കൗണ്ടിലേയ്ക്ക് എത്തിയിരുന്നത്. കൃത്യമായ തുക ഓരോ ദിവസവും എടിഎം വഴി ഇദ്ദേഹം തുക പിൻവലിച്ചി രുന്നു
ഇന്നലെ വരെയുള്ള സമയത്തിനിടെ രണ്ടര ലക്ഷത്തോളം രൂപയാണ് ഷമീർഖാൻ തുടങ്ങിയ ഈ അക്കൗണ്ടിലേയ്ക്ക് എത്തിയിരുന്നത്. കൃത്യമായ തുക ഓരോ ദിവസവും എടിഎം വഴി ഇദ്ദേഹം പിൻവലിച്ചിരുന്നതായും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. മാസ്‌ക് ധരിച്ചും ഹെൽമറ്റ് ധരിച്ചുമാണ് ഇദ്ദേഹം എടിഎം കൗണ്ടറിൽ കയറിയിരുന്നത്. ഇതിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങളും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്
വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ ഇന്നലെ വൈക്കം സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടിന്റെ വിവരങ്ങൾ കണ്ടെത്തിയത്. കോട്ടയം വിജിലൻസ് പൊലീസ് സൂപ്രണ്ട് ആർ.ബിനുവും ടി.ആർ പ്രദീപ്കുമാറും, സി.ഐ യെ ചോദ്യം ചെയ്തു. ഇൻസ്പെക്ടർമാരായ സജു ടി.ദാസ്, അനിൽകുമാർ, രമേശ് കുമാര്‍, മനു വി.നായർ, എസ്.ഐമാരായ അനിൽ, രാജീവ്, എഎസ്ഐമാരായ രജീഷ്, അരുൺ ചന്ദ്, ഷൈജു കുരുവിള, പ്രദീപ് കുമാര്‍, രാജേഷ്, അനൂപ് കെ.എ, ഗിരീഷ് കുമാർ, ജോഷി ഇഗ്‌നേഷ്യസ്, വി.ജാൻസി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *