AI girlfriend

പ്രധാനമന്ത്രിയുടെ വസതി കടുത്തുള്ള നൂറ് വർഷത്തിലധികം പഴക്കമുള്ള റെയ്‌സ്കോഴ്‌സ് പള്ളി ഒഴിയാൻ നോട്ടീസ്

ന്യൂഡെൽഹി:ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ റെയ്‌സ്കോഴ്‌സ് പള്ളി കുടിയൊഴിഞ്ഞു പോവാൻ നോട്ടീസ് നൽകി ഭരണകൂടം. സർക്കാരിന്റെ ഭൂമിയിൽ പള്ളി അനധികൃതമായി നിർമിക്കപ്പെട്ടതാണെന്നാണ് ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസിന്റെ കണ്ടെത്തൽ. എന്നാൽ നിലവിൽ ഡൽഹി മുനിസിപ്പൽ കോർപറേഷൻ പൈതൃക പട്ടികയിൽ ഉൾപ്പെട്ട കെട്ടിടമാണ് നൂറ് വർഷത്തിലധികം പഴക്കമുള്ള റെയ്‌സ്കോഴ്‌സ് പള്ള.

ഭരണകൂടത്തിന്റെ നോട്ടീസിനെതിരെ നീങ്ങാൻ വഖഫ് ബോർഡ് തയ്യാറാകുന്നില്ലെന്ന് പള്ളി ഇമാമായ മുഹമ്മദ് ഹാറൂൺ പരാതിപ്പെട്ടു. നിലവിൽ പള്ളിയിലേക്കുള്ള കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടിടിക്കുകയാണെന്നും അത് മൂലം പള്ളിയിലേക്ക് വെള്ളമെത്തിക്കുന്നതിൽ പ്രയാസം നേരിടുന്നുണ്ടെന്നും ഇമാം പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി ഡൽഹി വഖഫ് ബോർഡിന് മുന്നിൽ ഞാൻ ഈ പരാതി ഉന്നയിക്കുകയാണ്. “കേസിൽ വഖഫ് ബോർഡ് കോടതിയിൽ പോവാത്ത പക്ഷം എനിക്ക് അതിനുള്ള അനുമതി തരണമെന്ന് വശ്യപ്പെട്ടെങ്കിൽകും അതും ബോർഡ് തന്നില്ല.” ഹാറൂൺ പറഞ്ഞു.

വിഷയത്തിൽ പ്രതികരിച്ച AIMIM എംപി അസദുദ്ദീൻ ഉവൈസി പള്ളിയുടെ കാര്യത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് കാര്യമന്ത്രി കിരൺ റിജിജുവിനോട് ആവശ്യപ്പെട്ടു. 1977 മുതൽ ഗസറ്റിലെ വഖഫ് സ്വത്തായി രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള പള്ളിക്ക് നേരെ എന്തുകൊണ്ടാണ് നിയമനടപടിയെന്ന ഉവൈസി ചോദിച്ചു. പുതിയ വഖഫ് ഭേദഗതി നിയമപ്രകാരം പോലും പള്ളി വഖഫ് ബൈ യൂസർ (ദീർഘകാല ഉപയോഗത്തിലൂടെ വഖഫ് ആയി കണക്കാക്കപ്പെടുന്ന വസ്തു)ആണെന്ന് ഉവൈസി വാദിച്ചു.

മതസംഘടനായ ജംഇയ്യത്തുൽ ഉലമായെ ഹിന്ദും ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ മന്ത്രി കിരൺ റിജിജുവിനെ സമീപിച്ചു. നിയമപരമായ നടപടികൾ പൂർത്തിയാക്കാതെ പള്ളിക്കെതിരെ കുടിയൊഴിപ്പിക്കൽ അടക്കമുള്ള നടപടികൾക്ക് ശ്രമിക്കരുതെന്ന് ജംഇയ്യത്തുൽ ഉലമ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *