AI girlfriend

എസ്‌ഐആറിന് എതിരായ രാഹുല്‍ ഗാന്ധിയുടെ ഹരജി; ഗ്യാനേഷ് കുമാറിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി| എസ്‌ഐആറിന് എതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹരജിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഇന്‍ഡ്യ സഖ്യത്തിന്റെ ഹരജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി മറുപടി തേടിയിട്ടുണ്ട്. ഡൽഹിയിലെ ജന്തർമന്ദറിന്റെ സ്ഥിരം പ്രതിഷേധ വേദി പദവി എടുത്തുകളഞ്ഞ സംഭവത്തിൽ കേന്ദ്ര സർക്കാറിനും ഡൽഹി പൊലീസിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. മറുപടി തൃപ്തികരമല്ലെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്ന് കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തു.

പൊതു പ്രതിഷേധ വേദിയെന്ന നിലയിലുള്ള സ്ഥലത്തിന്റെ ഉപയോഗത്തെക്കുറിച്ച് കോടതിയുടെ വാക്കാലുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണോ അതോ സ്വതന്ത്രമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണോ ജന്തർ മന്തർ ഒഴിവാക്കാൻ തീരുമാനിച്ചതെന്നും കോടതി സർക്കാരിനോട് ചോദിച്ചു. കോടതിയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലല്ല ഈ തീരുമാനമെടുത്തതെന്നും, മുൻപ് രൂപീകരിച്ച സമിതി വിഷയം പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *