AI girlfriend

കശ്മീരിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രസംഗങ്ങൾ (ഖുതുബകൾ) ഏകീകരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

ശ്രീനഗർ :കശ്മീരിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രസംഗങ്ങൾ (ഖുതുബകൾ) ഏകീകരിക്കാനുള്ള വഖഫ് ബോർഡിന്റെ നീക്കത്തിനെതിരെ രാഷ്ട്രീയക്കാരും മതനേതാക്കളും രംഗത്തെത്തി. മുസ്ലീം മതപരമായ ഇടങ്ങളിൽ നിയന്ത്രണം സ്ഥാപിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ഇവർ ആരോപിച്ചു
ജമ്മു കശ്മീർ വഖഫ് ബോർഡിന്റെ തലപ്പത്തുള്ളത് ദരക്ഷൻ അന്ദ്രാബിയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാർട്ടിയുമായി (ബിജെപി) ബന്ധമുള്ള പ്രാദേശിക നേതാവാണ് ഇദ്ദേഹം മോദി സർക്കാർ 2019-ൽ ഈ പ്രദേശത്തിനുണ്ടായിരുന്ന പ്രത്യേക സ്വയംഭരണ പദവി എടുത്തുമാറ്റുകയും കൂടാതെ, പൂർണ്ണ സംസ്ഥാന പദവിയിലുണ്ടായിരുന്ന ജമ്മു കശ്മീരിനെ വിഭജിച്ച്, കേന്ദ്രഭരണപ്രദേശങ്ങളായ രണ്ട് വ്യത്യസ്ത യൂണിറ്റുകളാക്കി മാറ്റുകയും ചെയ്തു.
ഇസ്‌ലാമിക നിയമങ്ങൾ അനുസരിച്ച് മുസ്ലീം മതപരമായ വഖഫ് സ്വത്തുക്കളെയും സ്ഥാപനങ്ങളെയും പരിപാലിക്കുന്ന ബോർഡ്, കഴിഞ്ഞ ആഴ്ച അവസാനം നടത്തിയ വിവാദപരമായ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്
കാശ്മീരിലെ പ്രമുഖ മുസ്ലീം പണ്ഡിതന്മാർ
പ്രസംഗം ഏകീകരിക്കാനുള്ള നിർദ്ദേശത്തെ
കാശ്മീരി മുസ്ലീങ്ങളുടെ മതപരമായ കാര്യങ്ങളിലുള്ള ഉത്തരവാദിത്തമില്ലാത്ത ഇടപെടൽ” എന്ന് വിശേഷിപ്പിച്ച് ശക്തമായി വിമർശിച്ചു.
എല്ലാ പള്ളികളിലും ഒരേ പ്രസംഗം (uniform sermons) നടപ്പിലാക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട്, ബോർഡിന് കീഴിൽ രൂപീകരിക്കുന്ന ഒരു സമിതിയായിരിക്കും ഇതിന്റെ ചുമതല വഹിക്കുക എന്ന് ആൻഡ്രാബി ഒരു പ്രമുഖ ഇന്ത്യൻ പത്രത്തോട് പറഞ്ഞു. “ലഹരിമരുന്ന് ഉപയോഗം ഉൾപ്പെടെയുള്ള സാമൂഹിക തിന്മകൾ പോലുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഈ നടപടി അനിവാര്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ചകളിലെ പ്രസംഗങ്ങൾക്ക് മതപണ്ഡിതന്മാരായിരിക്കും അംഗീകാരം നൽകുകയെന്നും, ഈ തീരുമാനമെടുക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് യാതൊരു പങ്കുമുണ്ടായിരിക്കില്ലെന്നും ആൻഡ്രാബി മാധ്യമങ്ങളോട് വ്യക്തമാക്കിയെങ്കിലും
പ്രത്യക്ഷത്തിൽ സർക്കാരിൻ്റെ നിർദ്ദേശം നടപ്പാക്കുന്ന രീതിയിൽ പള്ളികൾ ഉപയോഗിക്കുമെന്ന ആശങ്കയിലാണ് കശ്മീരി മുസ് ലിംകൾ

Leave a Reply

Your email address will not be published. Required fields are marked *