മോദി ഇത്ര ഭീരുവാകാതിരിക്കൂ, അൽപം ധൈര്യം കാണിക്കൂ, പോലീസിന് പിന്നിൽ ഒളിച്ചിരിക്കുന്നു’, തുറന്നടിച്ച് ദീപ്കെ
മോദി നടപ്പാക്കുന്നത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ രൂക്ഷമായി വിമർശിച്ച് ദീപക് കെ
ജന്തര്‍ മന്തറില്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സിജെപിയുടെ മുന്‍നിര നേതാക്കളായ അശുതോഷ് റാങ്കയേയും സൗരവ് ദാസിനേയും 5 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ജന്തര്‍ മന്തര്‍ സമരകേന്ദ്രമല്ലാതാക്കിക്കൊണ്ടുളള പോലീസ് തീരുമാനത്തിന് പിന്നാലെ ആയിരുന്നു സിജെപി നേതാക്കളുടെ പ്രതിഷേധം.
അശുതോഷിനേയും സൗരവിനേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തീഹാര്‍ ജയിലിലേക്ക് മാറ്റിയതിനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. രാജ്യത്ത് ഇത്തരത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കുന്നതിന് പകരം ധൈര്യമുണ്ടെങ്കില്‍ ഔദ്യോഗികമായി തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദീപ്കെ വെല്ലുവിളിച്ചു.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുളള സിജെപി സമരം തുടരാന്‍ നാഗ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഭിജീത് ദീപ്കെ. ‘നരേന്ദ്ര മോദിയോട് പറയാനുളളത് ഇതാണ്, നിങ്ങള്‍ക്ക് അടിയന്തരാവസ്ഥ നടപ്പിലാക്കണം എന്നുണ്ടെങ്കില്‍ അത് ഔദ്യോഗികമായി തന്നെ നടപ്പിലാക്കൂ. അല്ലാതെ ഭീരുക്കളെ പോലെ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കാതെജന്തര് മന്തറില്‍ ദേശീയ പതാകയുമായി എത്തിയതിന് 5 ദിവസം കസ്റ്റഡിയിലെടുക്കുക എന്നത് അടിയന്തരാവസ്ഥക്കാലത്ത് പോലും ഉണ്ടായിട്ടില്ല. ദേശീയ പതാക ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് മുതലാണ് ഈ രാജ്യത്ത് ഒരു കുറ്റമായി മാറിയത്. നരേന്ദ്ര മോദി ഇത്ര വലിയ ഭീരുവാകാതിരിക്കൂ, അല്പം ധൈര്യം കാണിക്കൂ. ഈ ഭീരുക്കള്‍ പോലീസിന് പിറകില്‍ ഒളിച്ചിരിക്കുകയാണ്”, അഭിജീത് തുറന്നടിച്ചു.
അശുതോഷിനേയും സൗരവിനേയും അജിന്ക്യയേയും കഴിഞ്ഞ ദിവസം മുതല്‍ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയായിരുന്നു. അഭിഭാഷകരെ പോലും ബന്ധപ്പെടാന്‍ അനുവദിച്ചില്ല. എന്ത് കുറ്റം ചെയ്തിട്ടാണ് അവരെ 5 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ജന്തര്‍ മന്തറില്‍ പതാക ഉയര്‍ത്തുന്നത് കുറ്റകരമായി മാറിയിരിക്കുകയാണോ?” ദീപ്കെ ചോദിച്ചു.

