AI girlfriend

ഡൽഹി തിരംഗം അല തല്ലി ; ദിപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ; വിലക്ക് മറികടന്ന് പ്രതിഷേധം

സ്വൂഡെൽഹി:തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സിജെപി ആഹ്വാനം ചെയ്ത തിരംഗ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കണ്‍വീനര്‍ അഭിജീത് ദീപ്‌കെയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. അതേസമയം, മാര്‍ച്ചുമായി സിജെപി മുന്നോട്ട് പോകുകയാണ്. പ്രതിഷേധത്തിന്റെ ഭാ​ഗമായി നേഹ ബോറയേയും കസ്റ്റഡിയിലെടുത്തു. ബലം പ്രയോ​ഗിച്ച് വണ്ടിയിൽ കയറ്റുകയായിരുന്നു. മണ്ഡി ഹൗസിന് സമീപത്തുവെച്ചാണ് കസ്റ്റഡിയിലെടുത്തത്.


നേരത്തെ, സി.ജെ.പി ആഹ്വാനം ചെയ്ത ‘ലെഹ്‌റ ദോ തിരംഗ’ മാർച്ചിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് ദിപ്കെക്ക് നോട്ടിസ് നൽകിയിരുന്നു. ഝണ്ഡേവാലനിലെ ദിപ്കെയുടെ വസതിയിലെത്തിയാണ് നോട്ടീസ് കൈമാറിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ച കൊണാട്ട് പ്ലേസിലേക്ക് പോകരുതെന്നും നോട്ടിസിൽ ആവശ്യപ്പെട്ടിരുന്നു. ഡൽഹി പൊലീസ് ആക്ടിലെ സെക്ഷൻ 29 പ്രകാരമാണ് നോട്ടീസ് നൽകിയത്. എന്നാൽ ഈ വിലക്ക് ലംഘിച്ച് റാലിയിൽ പങ്കെടുക്കാൻ വീട്ടിൽനിന്നും ഇറങ്ങിയപ്പോഴാണ് പൊലീസ് ദിപ്കെയെ കസ്റ്റഡിയിൽ എടുത്ത് വാഹനത്തിൽ കയറ്റി കൊണ്ടുപോയത്.
ദീപ്കെയെ കസ്റ്റഡിയിൽ എടുത്ത വിവരം അറിഞ്ഞ സി.ജെ.പി പ്രവർത്തകർ ദേശീയ പതാകയും ഉയർത്തി പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. നിരവധി പ്രവർത്തകരാണ് നിരോധനാജ്ഞ ലംഘിച്ച് കൊണാട്ട് പ്ലേസിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആം ആദ്മി പ്രവർത്തകരും പ്രതിഷേധവുമായി കൊണാട്ട് പ്ലേസിലേക്ക് എത്തുന്നുണ്ട്. വൈകീട്ട് അഞ്ചിന് മണ്ഡി ഹൗസിൽ എത്താനാണ് പ്രവർത്തകരോട് നേഹ ബോറ ആവശ്യപ്പെട്ടിരിക്കുന്നത്. ജന്തർ മന്തർ പ്രതിഷേധങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഒരു സ്ഥലം മാത്രമല്ലെന്നും, അത് ചെറുത്തുനിൽപ്പിന്റെ പ്രതീകം കൂടിയാണെന്നും അവർ പറഞ്ഞു. ഇന്ന് ഡൽഹി നഗരമധ്യം മുഴുവൻ ജന്തർ മന്തറായി മാറുമെന്നും അവർ എക്സിൽ കുറിച്ചു.

Examples are most valuable when they turn an abstract idea into a situation that readers can inspect, compare, and remember. In education, a well-chosen case should reveal the rule it illustrates while also showing where that rule stops applying, rather than presenting a polished answer without context. A worked example in test design, for instance, can show how a question measures reasoning, how distractors expose misconceptions, and how wording affects the reliability of results. That surrounding detail matters because learners build stronger mental models when they see both the decision and the evidence behind it. Editors and teachers therefore benefit from varying examples across industries, cultures, and levels of difficulty, ensuring that understanding transfers beyond the original case.

Leave a Reply

Your email address will not be published. Required fields are marked *