കുറ്റിക്കാട്ടൂരിൽ ഒരു വർഷം മുമ്പ് നടന്ന കുഞിൻ്റെ മരണംകൊലപാതകം. മാതാപിതാക്കൾ പിടിയിൽ.
’കോഴിക്കോട് :കോഴിക്കോട് കുറ്റിക്കാട്ടൂരിൽ
ഒരു വർഷം മുമ്പ് നടന്ന കുഞിൻ്റെ മരണംകൊലപാതകം
നാലുമാസം പ്രായമുള്ള കുത്തിന്റെ മരണത്തിൽ മാതാപിതാക്കൾ പിടിയിൽ . മദ്യലഹരിയില്‍ അച്ഛൻ കുഞ്ഞിനെ മർദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തി.
സംഭവത്തില്‍ മാതാപിതാക്കളായ കുറ്റിക്കാട്ടൂർ വയൽ കര സ്വദേശിയായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നാം തീയതിയാണ് കൊലപാതകം നടന്നത്. സ്ഥിരം മദ്യപാനിയായ ഷിജിൻ സംഭവ ദിവസവും മദ്യപിച്ചാണ് വീട്ടിലെത്തിയത്. രാത്രിയില്‍ കുഞ്ഞ് ഉറക്കെ കരഞ്ഞത് ഇഷ്ടപ്പെടാതിരുന്ന പ്രതി മദ്യലഹരിയില്‍ കുഞ്ഞിനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
മർദനമേറ്റ കുഞ്ഞിനെ അമ്മ അഞ്ജന ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് നില ഗുരുതരമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരണപ്പെടുകയായിരുന്നു. മരണത്തില്‍ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുഞ്ഞിന്റെ തലയിലടക്കം ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി.
തുടർന്ന് പൊലീസ് അഞ്ജനയെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് ഷിജിൻ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന വിവരം അഞ്ജന സമ്മതിച്ചത്. കൊലപാതകം മറച്ചുവച്ചതിനാണ് അഞ്ജനയെ അറസ്റ്റുചെയ്തത്. ഷിജിൻ കുഞ്ഞിനെ മുൻപും മർദിക്കാറുണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.’

